ചർമാരോഗ്യം നിലനിർത്താം; ഈ പച്ചക്കറികള്‍ ശീലമാക്കൂ

വെബ് ഡെസ്ക്

ശാരീരികാരോഗ്യത്തെ പോലെ തന്നെ ഏറെ ശ്രദ്ധിക്കേണ്ടതാണ് ചര്‍മത്തിന്റെ ആരോഗ്യവും

ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിനും ഭക്ഷണക്രമത്തിനും നിര്‍ണായകമായ പങ്കുണ്ട്

അത്തരത്തില്‍ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ചില പച്ചക്കറികള്‍ പരിചയപ്പെടാം

കേല്‍

വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ ഇലവര്‍ഗമാണ് കേല്‍. ഇത് കൊളാജന്‍ നിര്‍മാണത്തെ സഹായിക്കുകയും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു

ബ്രൊക്കോളി

ബ്രൊക്കോളിയില്‍ വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു

മധുരക്കിഴങ്ങ്

ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയ മധുരക്കിഴങ്ങ് സൂര്യാഘാതത്തില്‍ നിന്നും ശരീരത്തില്‍ ഉണ്ടാകുന്ന ചുളിവ്, വരള്‍ച്ച എന്നിവയെ പ്രതിരോധിക്കുന്നു

കാരറ്റ്

കാരറ്റില്‍ വിറ്റാമിന്‍ എ, ആന്റിഓക്‌സിഡന്റുകള്‍, കരോട്ടിനോയിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലെ കേടുപാടുകള്‍, കറുത്ത പാടുകള്‍ എന്നിവ ഇല്ലാതാക്കാന്‍ കാരറ്റുകള്‍ സഹായിക്കുന്നു

തക്കാളി

ലൈക്കോപീനും ലുടീനും അടങ്ങിയിരിക്കുന്ന തക്കാളികള്‍ ചര്‍മത്തിന് തിളക്കം നല്‍കുന്നു. ഇത് സൂര്യപ്രകാശം മൂലമുള്ള ആഘാതങ്ങളില്‍ നിന്നും ചര്‍മത്തെ പരിപാലിക്കുന്നു