വെബ് ഡെസ്ക്
ശരീരത്തിൻ്റെ ആരോഗ്യത്തിന് പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ എ. കാഴ്ച നിലനിർത്തുന്നതിനും രോഗപ്രതിരോധത്തിലും നിർണായക പങ്ക് വഹിക്കുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ എ.
ചർമാരോഗ്യം, നഖം, മുടി വളർച്ച എന്നിവയെ വിറ്റാമിൻ എ സഹായിക്കുന്നു. വിറ്റാമിൻ എയുടെ കുറവുണ്ടെങ്കിൽ കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ ഇതാ
മുട്ട : സമ്പൂർണ പ്രോട്ടീന്റെ മികച്ച കലവറയാണ് മുട്ട. ഒപ്പം വിറ്റാമിൻ എയുടെ ഉറവിടം കൂടിയാണിത്.
പാലുല്പന്നങ്ങൾ : വിറ്റാമിൻ എ പല പാലുൽപ്പന്നങ്ങളിലും കാണാം. ഇവയിൽ പൂരിത കൊഴുപ്പ് കൂടുതലായിരിക്കും. കൊളസ്‌ട്രോൾ ലെവൽ അനുസരിച്ച് പാലുല്പന്നങ്ങൾ തിരഞ്ഞെടുക്കാം
മീൻ എണ്ണ : നീര്‍വീക്കം കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളുടെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ് മീൻ എണ്ണ.
പയർ വർഗങ്ങൾ : പല പയറുവർഗങ്ങളും വിറ്റാമിൻ എ അടങ്ങിയിട്ടുണ്ടെങ്കിലും വൻപയറിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വിറ്റാമിൻ എ വർധിപ്പിക്കാൻ സഹായിക്കും
കാരറ്റ് : ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റിന് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും സാധിക്കും. വിറ്റാമിൻ എ യുടെ കലവറ കൂടിയാണിത്.
പഴങ്ങൾ : പഴങ്ങളിൽ വിറ്റാമിനുകളും ഫൈബറും ധാരാളമായുണ്ട്. ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞ മിക്ക പഴങ്ങളും വിറ്റാമിൻ എ യുടെ കലവറയാണ്.