വെബ് ഡെസ്ക്
ശരീരത്തെ ഭക്ഷണത്തിലൂടെ പുഷ്ടിപ്പെടുത്തേണ്ട ഒരു കാലം കൂടിയാണ് തണുപ്പുകാലം. ഇതിനായി വിറ്റാമിന്‍ ഡി നിറഞ്ഞ ഡ്രൈഫ്രൂട്‌സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്
ബദാം
ഹൃദയാരോഗ്യത്തിന് ഉത്തമമായ ബദാം വിറ്റാമിന്‍ ഡിയാല്‍ സംപുഷ്ടമായവയാണ്
ഫിഗ്
ദഹനപ്രക്രിയയെ വേഗത്തിലാക്കാന്‍ ഫിഗ് സഹായിക്കും
ഉണക്കമുന്തിരി
ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി നല്‍കുന്ന ഉണക്കമുന്തിരി തണുപ്പുകാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്
പിസ്ത
രോഗപ്രതിരോധശക്തി നല്‍കുന്ന പിസ്ത വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസാണ്
പ്രൂണ്‍സ്
ഹൃദയാരോഗ്യത്തെയും ദഹനപ്രക്രിയയെും സഹായിക്കുന്ന പ്രൂണ്‍സ് മധുരമുള്ളതും ഡി വിറ്റാമിനുകളാല്‍ സംപുഷ്ടമായവയുമാണ്
ഈത്തപ്പഴം
നാച്വറല്‍ എനര്‍ജി ബൂസ്റ്ററായ ഈത്തപ്പഴം തണുപ്പുകാലത്ത് കഴിക്കാവുന്ന ഫലമാണ്
ആപ്രിക്കോട്ട്
ഉണക്കിയ ആപ്രിക്കോട്ട് വിറ്റാമിന്‍ ഡിയുടെ ഉറവിടമാണ്