ആര്‍ത്രൈറ്റിസ് വേദനയ്ക്ക് പരിഹാരമായി വിറ്റാമിന്‍ പരിശോധനകള്‍

വെബ് ഡെസ്ക്

സന്ധികളിലെ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനത്തെ തുടര്‍ന്നു വരുന്ന രോഗമാണ് സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ്. ഇത് രോഗികളില്‍ അസ്വസ്ഥതയും വേദനയും സൃഷ്ടിക്കുന്നു. വിറ്റാമിനുകള്‍ സന്ധിവാതത്തില്‍ പ്രധാന പങ്കുവഹിക്കുന്നു

വിറ്റാമിന്‍ ഡി

എല്ലുകളുടെ ആരോഗ്യത്തിനും നീര്‍ക്കെട്ട് ഒഴിവാക്കാനും വിറ്റാമിന്‍ ഡി നിയന്ത്രണത്തില്‍ നിര്‍ത്തേണ്ടതുണ്ട്

വിറ്റാമിന്‍ സി

നീര്‍വീക്കം മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നത് വിറ്റാമിന്‍ സി ആണ്

വിറ്റാമിന്‍ ഇ

നീര്‍വീക്കത്തിനുള്ള കാരണങ്ങളെ പ്രതിരോധിച്ച് സന്ധിവേദനയ്ക്ക് ആശ്വാസം നല്‍കാന്‍ വിറ്റാമിന്‍ ഇ സഹായിക്കും

വിറ്റാമിന്‍ ബി

ബി വിറ്റാമിനുകള്‍, പ്രത്യേകിച്ച് ബി3, ബി5, ബി6 എന്നിവ നീര്‍ക്കെട്ടു കുറയ്ക്കുകയും ജോയിന്റുകളിലുണ്ടാകുന്ന വേദനയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യും

ഒമേഗ 3 ഫാറ്റിആസിഡ്

സാല്‍മണ്‍ മത്സ്യം, ഫ്‌ളാക്‌സ് സീഡ് എന്നിവയിലുള്ള ഒമേഗ 3 ഫാറ്റിആസിഡ് ജോയിന്റുകളിലുണ്ടാകുന്ന വേദനയ്ക്കും നീര്‍ക്കെട്ടിനും ആശ്വാസം നല്‍കും

കാല്‍സ്യം

ജോയിന്റുകളിലെ അസ്വസ്ഥത ഒഴിവാക്കാന്‍ കാല്‍സ്യം സഹായിക്കും