നടന്ന് നേടാം ആരോഗ്യം

വെബ് ഡെസ്ക്

ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് ദിവസവുമുള്ള നടത്തം.

വ്യായാമത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഏകദേശം 6 കിലോമീറ്ററോളം നടക്കുന്നത് മധ്യവയസ്ക്കരിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍

സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ശാരീരിക വ്യായാമത്തിന്റെ ഗുണങ്ങള്‍ ചൂണ്ടിക്കാട്ടിയത്

60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകൾ വ്യായാമത്തിന്റെ ഭാഗമായി കൂടുതൽ ദൂരം നടക്കുന്നത് സിവിഡി പോലുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കും

18 വയസും അതിൽ കൂടുതലും പ്രായമുള്ള 20,152 ആളുകളിൽ ആറ് വർഷത്തിലേറെയായി നടത്തിയ എട്ട് പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടത്തിയത്

പലപ്പോഴും സിവിഡി ഒരു വാർദ്ധക്യ സഹജമായ അസുഖമായി കണ്ട് അവഗണിക്കുന്നത് ആരോഗ്യസ്ഥിതി വഷളാകാൻ കാരണമാകാറുണ്ട്

എല്ലാ ദിവസവും 10,000 ചുവടുവയ്ക്കുന്നതോ 5 മൈൽ നടക്കുന്നതോ ആരോഗ്യ സംരക്ഷണത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷനും ചൂണ്ടിക്കാട്ടിയിരുന്നു