വെബ് ഡെസ്ക്
ജലാംശം ഏറെ ഉള്ളത് കൊണ്ട് തന്നെ വേനൽ കാലത്ത് കഴിക്കാൻ ഏറ്റവും മികച്ച ഫലമാണ് തണ്ണിമത്തൻ. കലോറിയും കൊഴുപ്പും കുറവാണ് എന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത
തണ്ണിമത്തൻ ഹൃദ്രോഗത്തിനും, രോഗപ്രതിരോധ സംവിധാനത്തിനും, ദഹനത്തെ സഹായിക്കുന്നതിനും, ശരീരഭാരം നിയന്ത്രിക്കുന്നതിനും വളരെ നല്ലതാണ്.
തണ്ണിമത്തൻ വ്യായാമത്തിന് ശേഷം കഴിക്കാവുന്ന നല്ലൊരു ലഘുഭക്ഷണം കൂടിയാണ്. കാരണം, ഇതിൽ അടങ്ങിയിരിക്കുന്ന സിട്രുലിൻ എന്ന അമിനോ ആസിഡ് പേശിവേദന കുറയ്ക്കാനും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു
കലോറി കുറവായതിനാൽ തന്നെ തണ്ണിമത്തൻ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പോഷക സമൃദ്ധമായ ഈ ഫലം ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു
തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ത നിലനിർത്തുന്നതിന് സഹായിക്കുന്നു
കൂടാതെ നാഡികളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവ നിലനിർത്തുന്നതിനും പൊട്ടാസ്യവും, മഗ്നീഷ്യവും അനിവാര്യമാണ്
ജലാംശം കൂടുതൽ ഉളളതിനാൽ ഇത് ശരീരത്തിലെ ചൂട് കുറയ്ക്കാനും ചൂടുമായി ബന്ധപ്പെട്ട അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കുന്നു
തണ്ണിമത്തനിൽ നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും
തണ്ണിമത്തന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും, പ്രകൃതി ദത്തമായ മധുരം ഇതിൽ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ ബാധിതരും പ്രമേഹ സാധ്യത ഉള്ളവരുമെല്ലാം മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.