വെബ് ഡെസ്ക്
കടുത്ത ചൂടാണ് ഇക്കുറി വേനൽക്കാലത്ത്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ആവശ്യമായ ഭക്ഷണങ്ങളാണ് നമ്മൾ ഈ സമയത്ത് തിരഞ്ഞെടുക്കേണ്ടത്
പഴങ്ങൾ വേനൽക്കാല ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. പഴങ്ങളും പഴച്ചാറുകളും ഇളനീരും ഇത്തരത്തിൽ ഉൾപ്പെടുത്താം. മാമ്പഴം വേനൽക്കാല ഡയറ്റിൽ മികച്ച രീതിയിൽ ഉൾപ്പെടുത്താൻ ചില മാർഗങ്ങൾ ഇതാ
പഴുത്ത മാമ്പഴം കഷ്ണങ്ങളാക്കി മുറിച്ച് ലഘുഭക്ഷണമായോ മധുരപലഹാരമായോ ആസ്വദിക്കാം
മാമ്പഴ കഷ്ണങ്ങളിൽ പാലോ യോഗർട്ടോ ഉപയോഗിച്ച് മാങ്കോ സ്മൂത്തി തയ്യാറാക്കാം. സ്വാദ് കൂട്ടുവാനായി തേനോ അൽപ്പം നാരങ്ങ പിഴിഞ്ഞതോ ഉപയോഗിക്കാം.
നിങ്ങളുടെ പ്രിയപ്പെട്ട സലാഡിലേക്കു കുറച്ച് മാമ്പഴക്കഷ്ണങ്ങൾ ചേർക്കാം. ഇലകൾ, അവകാഡോ, നട്ട്സ്, ഇളം വിനൈഗ്രേറ്റ് എന്നിവ ചേർത്ത് സാലഡ് കൂടുതൽ സ്വാദിഷ്ടമാക്കാം
മാമ്പഴം ഉപയോഗിച്ച് ചട്‌ണിയുണ്ടാക്കാം. മാമ്പഴം വേവിച്ചശേഷം ഇഞ്ചി, വെളുത്തുള്ളി, മുളക് തുടങ്ങിയവ ഉപയോഗിച്ചാണ് ചട്‌ണിയുണ്ടാക്കേണ്ടത്. ഗ്രിൽ ചെയ്ത മാംസം, കറികൾ, ചീസ് എന്നിവക്കൊപ്പം മസാലയായി ഈ വിഭവം കഴിക്കാം
പരമ്പരാഗതമായ ഇന്ത്യൻ മാംഗോ ലെസിയാണ് മറ്റൊരു വിഭവം. യോഗർട്ട്, പാൽ, ഒരല്പം ഏലക്ക എന്നിവക്കൊപ്പം അൽപ്പം മാമ്പഴ കഷ്ണങ്ങൾ കൂടി ചേർത്ത് ലെസി തയ്യാറാക്കാം
മാമ്പഴം ഉപയോഗിച്ച് ഐസ് പോപ്‌സിക്കിൾസ് ഉണ്ടാക്കാം. അൽപ്പം നാരങ്ങാനീരും തേനും ചേർത്ത് മാമ്പഴം മിക്സ് ചെയ്യുക. ശേഷം പോപ്‌സിക്കിൾസ് മോൾഡിലേക്ക് ഒഴിച്ച് സ്റ്റിക്കുകൾ ഇടുക. തയാറായ ശേഷം സ്വാദിഷ്ടവും ആരോഗ്യകരവുമായ ഈ വിഭവം കഴിക്കാം
മാമ്പഴം ഉൾപ്പെട്ട കേക്കുകൾ കഴിക്കാം. മംഗോ ചീസ് കേക്ക്, മംഗോ മൗസ്, മംഗോ പൈ, മംഗോ സ്റ്റിക്കി റൈസ് എന്നിവ പോലുള്ള മാമ്പഴം കൊണ്ടുള്ള പലഹാരങ്ങൾ കഴിക്കാം