വെബ് ഡെസ്ക്
ഏറെ ആരോഗ്യപ്രദമാണ് ഡ്രൈഫ്രൂട്ട്‌സ്. ഇവയുടെ രുചി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതുമാണ്. വാതപിത്ത കഫ ദോഷങ്ങളെ നിയന്ത്രിച്ച് ആരോഗ്യം കാത്തുസൂക്ഷിക്കാനും ദഹനം സുഗമമാക്കാനും ഡ്രൈഫ്രൂട്ട്‌സ് കഴിക്കുന്നതിന് ആയര്‍വേദം ചില രീതികള്‍ നിര്‍ദേശിക്കുന്നുണ്ട്
രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തിട്ടശേഷം ഡ്രൈഫ്രൂട്ട്‌സ് കഴിക്കുന്നതാണ് ഏറെ ഗുണകരം. പോഷകങ്ങള്‍ മുഴുവന്‍ ലഭിക്കാനും ദഹനം സുഗമമാക്കാനും ഈ രീതി ഫലപ്രദമത്രേ
നെയ്യോടൊപ്പം ഡ്രൈഫ്രൂട്ട്‌സ് കഴിക്കാനും ആയുര്‍വേദം ശിപാര്‍ശ ചെയ്യുന്നു. പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ ഇതു സഹായിക്കും
ബദാം, വാല്‍നട്ട്, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍ എന്നിങ്ങനെ നട്‌സുകളുടെയും വിത്തുകളുടെയും കോമ്പിനേഷനാക്കി കഴിക്കുന്നത് പ്രോട്ടീനും ആരോഗ്യകരമായ ഫാറ്റും മിനറലുകളും ലഭ്യമാക്കും
ബദാം മില്‍ക് തുടങ്ങി ആയുര്‍വേദിക് ഡ്രിങ്ക്‌സുകളോടൊപ്പം ഡ്രൈഫ്രൂട്ട്‌സ് കഴിക്കാവുന്നതാണ്
പ്രതിരോധശേഷി കൂട്ടുന്നതിന് ഈന്തപ്പഴം, ബദാം എന്നിവ ആയുര്‍വേദിക് ടോണിക്കുകളുടെ കൂടെ കഴിക്കാം