പാനിക് അറ്റാക്ക് വന്നാല്‍ എന്ത് ചെയ്യണം?

വെബ് ഡെസ്ക്

ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ തന്നെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് പാനിക് അറ്റാക്ക്

പ്രതേകിച്ച് ഒരു കാരണവുമില്ലാതെ പാനിക് അറ്റാക്ക് ഉണ്ടാകാം. അമിതമായി വിയർക്കുക, ഹൃദയമിടിപ്പ് കൂടുക, അമിതമായ ഭയം, ശ്വാസം മുട്ടൽ, പെട്ടെന്ന് മരിച്ചു പോകുവാണോ എന്നൊരു തോന്നൽ ഇവയൊക്കെയാണ പ്രധാന ലക്ഷണങ്ങൾ

പാനിക് അറ്റാക്കിനെ തുടർന്നുണ്ടാകുന്ന ശാരീരിക ആഘാതം കുറച്ച് നേരത്തേക്ക് മാത്രമേ നീണ്ടുനിൽക്കാറുള്ളു, എന്നാൽ ഇവയെ തുടർന്നുണ്ടാകുന്ന മാനസിക സമ്മർദ്ദം വിട്ടുമാറാന്‍ മണിക്കൂറുകൾ വേണ്ടി വന്നേക്കാം

അമിതമായ ഉത്കണ്ഠ മൂലമാണ് പാനിക് അറ്റാക്ക് ഉണ്ടാവുന്നതെങ്കിലും പാനിക് അറ്റാക്കിനെ തിരിച്ചറിയാന്‍ സാധിച്ചാല്‍ നിയന്ത്രിച്ചു നിർത്താൻ പറ്റും. പാനിക് അറ്റാക്ക് വന്നാല്‍ എന്ത് ചെയ്യണം എന്ന് നോക്കാം

ദീര്‍ഘനിശ്വാസമെടുക്കുക

പാനിക് അറ്റാക്ക് ഉണ്ടാകുമ്പോൾ ശ്വാസോച്ഛ്വാസഗതിയിൽ വ്യത്യാസം വരും. വളരെ പെട്ടെന്ന് ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്കുവിടുകയും ചെയ്യുക.

വെപ്രാളം കുറച്ച് മനസ്സ് ഏകാഗ്രമാക്കാന്‍ ശ്രമിക്കുക. മസിൽ റിലാക്സേഷൻ ടെക്നിക്കുകൾ ശ്രമിച്ചു നോക്കി, ശേഷം ഒരു വസ്തുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കാം.

നിങ്ങൾക്ക് സന്തോഷവും വിശ്രമവും നൽകുന്ന ശാന്തമായ ഒരു അന്തരീക്ഷം മനസിൽ കാണാൻ ശ്രമിക്കുക. മനസിനെ പരിഭ്രാന്തിയിൽ നിന്ന് വ്യതിചലിപ്പിക്കാനും ശാന്തത കൊണ്ടുവരാനും ഈ പ്രക്രിയ സഹായിക്കും.

പാനിക് അറ്റാക്ക് ഉണ്ടാകുന്ന സമയം ഒരു സ്ഥലത്ത് തന്നെ നിലയുറപ്പിക്കണം. അധികം ചലനങ്ങൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്

കഫീനിന്റെയും മദ്യത്തിന്റെയും ഉപയോഗം കുറയ്ക്കണം. ഇവയുടെ ഉപയോഗം പാടെ നിർത്തിയാൽ നന്ന്

അതേസമയം, ഈ പ്രാഥമിക കാര്യങ്ങള്‍ ചെയ്തിട്ടും ഉത്കണ്ഠയും ശാരീരിക അസ്വസ്ഥതകളും മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഉടനടി ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തി ഉണ്ടായത് ഹൃദയാഘാതമല്ലെന്ന് ഉറപ്പ് വരുത്തണം.