വെബ് ഡെസ്ക്
വളരെ സാധാരണമായ ആരോഗ്യ പ്രശ്നങ്ങളാണ് പനി, ജലദോഷം. മഴക്കാലത്ത് ഇവ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്ന് പിടിപെടുന്ന പനിയും ജലദോഷവും അകറ്റി നിർത്താനുള്ള മാർഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം
ഇടയ്‌ക്കിടക്ക് വെള്ളവും ഹാൻഡ് വാഷും ഉപയോഗിച്ച് കൈ കഴുകണം. ഇതിലൂടെ കീടാണുക്കൾ ശരീരത്തിലേക്ക് കടക്കുന്നത് തടയാനാകും. ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും നിർബന്ധമായും കൈ വൃത്തിയാക്കണം
എപ്പോഴും ആളുകൾ തൊടുന്ന പ്രതലങ്ങൾ ഇടയ്ക്കിടക്ക് വൃത്തിയാക്കി വയ്ക്കണം. അസുഖങ്ങൾ പരത്തുന്ന അണുക്കൾ ദീർഘനേരം പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവിടെ സ്പർശിക്കുന്നതിലൂടെ ഈ അണുക്കൾ ശരീരത്തിലേക്ക് കടക്കാനും സാധ്യതയുണ്ട്
ധാരാളം വെള്ളം കുടിക്കുക
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിർജ്ജലീകരണത്തെയും നേർത്ത കഫക്കെട്ടിനെയും തടയും. ശരീരത്തിൽ അവശ്യമായ ജലാംശം നിലനിർത്തുന്നതിനും ഇത് സഹായിക്കും
ചൂടുവെള്ളം കുടിക്കുക. പ്രത്യേകിച്ച് മഴക്കാലത്ത് ചൂടാക്കിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. വെള്ളത്തിലൂടെയാണ് ഭൂരിഭാഗം പകർച്ചവ്യാധികളും പടരാൻ സാധ്യത ഏറെ.
കണ്ണുകൾ, മൂക്ക്, വായ എന്നിവയിലൂടെ കീടാണുക്കൾ ശരീരത്തിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ്, അതിനാൽ അടിക്കടി കണ്ണിലും മൂക്കിലും തൊടുന്നത് ഒഴിവാക്കുക.
തുമ്മൽ വരുന്ന സമയം വായും മൂക്കും പൊത്തിപ്പിടിക്കുക. ആളുകൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ അവിടെ നിന്നും മാറി നിൽക്കണം
അവശ്യമായ ഉറക്കം പ്രതിരോധ ശേഷി നിലനിർത്തുകയും വർധിപ്പിക്കുകയും ചെയ്യും. മിതമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം
ഉറക്കം പോലെ പ്രധാനമാണ് വ്യായാമം. ദിവസത്തിൽ കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യണം. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും പ്രതിരോധ ശേഷി വർധിപ്പിക്കാനും വ്യായാമം സഹായിക്കും
ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങളടങ്ങിയ ഭക്ഷണം കഴിക്കണം. ധാരാളം പച്ചക്കറികളും പഴങ്ങളും ദിവസേനയുള്ള ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തണം. ശരീരത്തിന്റെ പ്രതിരോധശേഷിയും ആരോഗ്യവും നില നിർത്താനുള്ള മറ്റൊരു വഴിയാണ് ആരോഗ്യപൂർണമായ ഭക്ഷണരീതി
അസുഖങ്ങളുള്ള ആളുകളുടെ അടുത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പടരുന്നവയാണ്, അതിനാൽ പരമാവധി അകലം പാലിക്കാൻ ശ്രദ്ധിക്കണം