ദിവസം മുഴുവന്‍ ക്ഷീണം തോന്നാറുണ്ടോ; ഇവ ശീലിച്ച് നോക്കൂ

വെബ് ഡെസ്ക്

പകല്‍സമയത്ത് പലര്‍ക്കും ക്ഷീണം അനുഭവപ്പെടാറുണ്ട്. ജീവിതശൈലി ശരിയല്ലാത്തത് കൊണ്ടാണ് പലര്‍ക്കും ക്ഷീണം അനുഭവപ്പെടുന്നതിന്റെ പ്രധാനകാരണം

ഇത് നിയന്ത്രിക്കാതിരുന്നാല്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങും. ഇത് ഒഴിവാക്കാനായി ശീലിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

വിറ്റമിന്‍ ബി അളവ് വര്‍ധിപ്പിക്കാം

ഭക്ഷണത്തില്‍ വിറ്റമിന്‍ ബി ഉള്‍പ്പെടുത്തേണ്ടത് ശരീരത്തിലെ ഊര്‍ജം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ബി കോപ്ലംക്‌സ് വിറ്റമിനുകള്‍ കാര്‍ബോഹൈഡ്രേറ്റുകളെ ഊര്‍ജമാക്കി മാറ്റുന്നതിന് സഹായിക്കുന്നു. ചീസ്, പനീര്‍, തൈര്, പയര്‍വര്‍ഗ്ഗങ്ങള്‍, ബീന്‍സ് എന്നിവയില്‍ വിറ്റമിന്‍ ബി കാണപ്പെടുന്നുണ്ട്

പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക

കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുന്നതും കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുന്നതും ഊര്‍ജം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അമിതമായ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് മൂലം അലസത അനുഭവപ്പെടാന്‍ സാധ്യതയുണ്ട്

ജലാംശം നിലനിര്‍ത്തുക

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ഊര്‍ജം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അതിനാല്‍ കൂടുതല്‍ വെള്ളം കുടിക്കുന്നത് ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കും

ചെറിയ ഉറക്കം

ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ പത്തോ ഇരുപതോ മിനിറ്റ് നേരം ചെറുതായി ഉറങ്ങുന്നത് ഊര്‍ജം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും

മാനസികാരോഗ്യം

മാനസികാരോഗ്യം ഊര്‍ജം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഇത് നിയന്ത്രിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നത് സ്വഭാവികമാണ്

തൈറോയ്ഡ് പരിശോധിക്കുക

കൃത്യമായ മാസത്തിന്റെ ഇടവേളകളില്‍ തൈറോയ്ഡ് പരിശോധിക്കുന്നത് നല്ലതാണ്. ക്ഷീണം അനുഭവപ്പെടുന്നതിന് പ്രധാന കാരണം ഇത്തരത്തില്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതുകൊണ്ടായിരിക്കും