ഈ ഭക്ഷണങ്ങൾ ആരോഗ്യകരമാണെന്ന് കരുതുന്നുവോ! എങ്കിൽ അല്ല

വെബ് ഡെസ്ക്

ഭക്ഷണശീലങ്ങൾ എപ്പോഴും നമ്മുടെ ആരോഗ്യത്തിൽ വളരെ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. അതിനാൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയെന്നത് വളരെ പ്രധാനമാണ്. പഞ്ചസാര, കൊഴുപ്പ്, കലോറി തുടങ്ങിയവയിൽനിന്ന് നമ്മൾ വിട്ടുനിൽക്കണം

ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണം ഏതാണെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. ആരോഗ്യകരവും കൊഴുപ്പില്ലാത്തതുമാണെന്ന് കരുതി നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങൾ ചിലപ്പോൾ വില്ലനാകും. ഈ ഭക്ഷണങ്ങൾ ശരീരത്തെ ഫിറ്റ് ആക്കുന്നതിന് പകരം ഫാറ്റ് ആക്കി മറ്റും

അത്തരം ചില ഭക്ഷണങ്ങൾ ഇതാ

സ്മൂത്തികൾ

കഫെകളിൽനിന്നോ മറ്റോ നിങ്ങൾ വാങ്ങുന്ന പല സ്മൂത്തികളിലും ഉയർന്ന അളവിൽ പഞ്ചസാരയും ഫ്രക്ടോസ് കോൺ സിറപ്പും അടങ്ങിയിരിക്കും. വീട്ടിൽ തന്നെ പഞ്ചസാരയില്ലാത്ത സ്മൂത്തി ഉണ്ടാക്കുന്നതാണ് നല്ലത്.

ഗ്രനോള/ട്രയൽ മിക്സ്

ആരോഗ്യകരമെന്ന് നമ്മൾ കരുതുന്ന ഈ ലഘു ഭക്ഷണത്തിൽ പഞ്ചസാരയും കലോറിയും കൂടുതലാണ്. ഇതിന് പകരമായി ഡ്രൈ ഫ്രൂട്സ് കഴിക്കാം

സീസർ സാലഡ്

സീസർ സാലഡിൽ ഫ്‌ളാറ്റിൽ ഡ്രസിങ്, ചീസ്, ക്രൂട്ടോണുകൾ എന്നിവ നിറഞ്ഞിരിക്കുന്നു. ഇത് ശരീര ഭാരം കുറയ്ക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത ഭക്ഷണമാണ്. ഇതിന് പകരമായി വീട്ടിൽ ഉണ്ടാക്കിയ കെച്ചമ്പർ സാലഡ് ഉപയോഗിക്കാം

ശീതീകരിച്ച തൈര്

ഐസ്ക്രീമിനെ അപേക്ഷിച്ച് ഇതിൽ കൊഴുപ്പ് കുറവായിരിക്കുമെങ്കിലും പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും.

പ്രോട്ടീൻ ബാർ

ഇവ ചോക്ലേറ്റിനെക്കാൾ നല്ലതാണെന്ന് നിങ്ങൾ ധരിച്ചേക്കാം. എന്നാൽ ചോക്ലേറ്റിൽ അടങ്ങിയ അത്ര തന്നെയോ അതിൽ കൂടുതലോ ആയ പഞ്ചസാര ഇതിൽ അടങ്ങിയിരിക്കുന്നു. വീട്ടിൽ തന്നെ ഉണ്ടാക്കിയ പ്രോട്ടീൻ ബാർ ഉപയോഗിക്കാം

മൾട്ടി ഗ്രെയ്ൻ ബ്രെഡ്

മൾട്ടി ഗ്രെയ്ൻ ബ്രെഡ് ആരോഗ്യകരമാണെന്ന് തോന്നുമെങ്കിലും ഇതിൽ ധാരാളം പഞ്ചസാര അടങ്ങിയിരിക്കുന്നു. ഫൈബറിന്റെ അളവ് ഇതിൽ കുറവായിരിക്കും.

ബേക്കഡ് ചിപ്സ്

ഇത് വറുത്ത ചിപ്സ് അല്ലാത്തതിനാൽ അവയുടെ രുചി കേടുകൂടാതെ സൂക്ഷിക്കാൻ ധാരാളം സോഡിയം ചേർത്തിട്ടുണ്ടാവും

പ്രധാന ഭക്ഷണത്തിലെ ധാന്യങ്ങൾ

നമ്മൾ പ്രഭാത ഭക്ഷണത്തിൽ ധാരാളം പഞ്ചസാരയും ശുദ്ധീകരിച്ച കാർബോ ഹൈഡ്രേറ്റുകളും അടങ്ങിയിരിക്കും. പകരം രാത്രിയിൽ കുതിർത്ത ഓട്സോ ധാരാളം പഴങ്ങളോ കഴിക്കാം