വെബ് ഡെസ്ക്
ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വയര്‍ നിറയെ ഭക്ഷണം കഴിച്ചില്ലെങ്കില്‍ തൃപ്തി വരാത്തവരാണ് ഭൂരിഭാഗവും. വളരെക്കുറച്ച് ഭക്ഷണം കഴിച്ച് എങ്ങനെ വയര്‍ നിറഞ്ഞെന്ന സംതൃപ്തി ഉണ്ടാക്കാമെന്നു നോക്കാം
ശരീരഭാരവും കലോറിയും ജങ്ക് ഫുഡും കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്(ഇടവിട്ടുള്ള ഉപവാസം) പരീക്ഷിക്കാം. 10 മണിക്കൂര്‍ വരെ ഭക്ഷണം കഴിച്ചിട്ട് 14 മണിക്കൂര്‍ ഉപവസിക്കുക വഴി ഇടയ്ക്കിടെയുള്ള സ്‌നാക്കിങ് ഉപേക്ഷിക്കാന്‍ സാധിക്കും
വ്യത്യസ്തമായ ഒരുപാട് വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണം വേണ്ട. ഇത് ഒരുപാട് കലോറി അകത്തെത്തുന്നത് തടയും
സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കാം. ഇത്തരം ഭക്ഷണങ്ങള്‍ വീണ്ടും കഴിക്കാനുള്ള ആഗ്രഹം ഉണ്ടാക്കും. ഇത് ശരീരത്തിലെത്തുന്ന കലോറിയും കൂട്ടും
ഉറക്കം ഏറെ പ്രധാനമാണ്. ഉണര്‍ന്നിരിക്കുമ്പോഴാണ് സ്‌നാക്കിങ് പോലുള്ളവ ചെയ്യാന്‍ തോന്നുന്നത്. ഉറങ്ങുമ്പോള്‍ ശരീരം ഊര്‍ജം ചിലവഴിക്കാത്തതിനാല്‍ വിശപ്പ് അനുഭവപ്പെടുന്നില്ല
വിശന്നിരിക്കുമ്പോള്‍ കഴിക്കാന്‍ പറ്റിയ ഏറ്റവുംനല്ല ഫലമാണ് ആപ്പിള്‍. ദീര്‍ഘനേരം വയര്‍ നിറഞ്ഞെന്ന ഫീലിങ് ഉണ്ടാക്കാന്‍ ഒരു ആപ്പിള്‍ കഴിക്കുന്നതിലൂടെ സാധിക്കും
നാരുകളാല്‍ സമൃദ്ധമായ ഓട്‌സും വിശപ്പു തോന്നാതിരിക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്