വെബ് ഡെസ്ക്
ശരീരത്തെ പോലെ തന്നെ മനസ്സിന്റെ ആരോഗ്യത്തിനും ഏറെ ശ്രദ്ധകൊടുക്കണം. സ്ത്രീകളിൽ സാധാരണമായി കാണപ്പെടുന്നതും എന്നാൽ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നതുമായ മാനസിക അസ്വസ്ഥതകൾ നിരവധിയുണ്ട്.
ഉത്കണ്ഠ മൂലമുണ്ടാകുന്ന വിവിധ അസ്വസ്ഥതകള്‍ കൂടുതലും കണ്ടുവരുന്നത് സ്ത്രീകളിലാണ്. ജനറലൈസ്ഡ് ആങ്‌സൈറ്റി ഡിസോഡര്‍, പാനിക് ഡിസോഡര്‍, സോഷ്യല്‍ ആങ്‌സൈറ്റി ഡിസോഡര്‍, ഒബ്‌സസീവ് കംപല്‍സീവ് ഡിസോഡര്‍ എന്നിവയാണ് ഇവ
ശരീരത്തിലെ ഹോര്‍മോണുകളിലുണ്ടാകുന്ന മാറ്റങ്ങളും ചിലപ്പോള്‍ സ്ത്രീയെന്ന നിലയിലെ ചട്ടക്കൂടുകളും ഈ അവസ്ഥയ്ക്ക് കാരണമാകാവുന്നതാണ്
വിഷാദം
പുരുഷന്‍മാരേക്കാളും സ്ത്രീകളില്‍ കണ്ടുവരുന്ന ഒന്നാണ് വിഷാദ രോഗം. ആര്‍ത്തവം, ആര്‍ത്തവവിരാമം, ഗര്‍ഭധാരണം എന്നീ സമയങ്ങളില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ ഉത്പാദനത്തിലെ മാറ്റങ്ങള്‍ ഇതിന് കാരണമായേക്കാം
വിഷാദത്തിന് പിന്നില്‍ കാരണങ്ങള്‍ പലതായിരിക്കും. സാമൂഹിക ഘടകങ്ങളും സമ്മര്‍ദവും ഇതില്‍ പങ്ക് വഹിക്കുന്നുണ്ട്
ഈറ്റിങ് ഡിസോഡേഴ്‌സ്
മാനസികമായ അസ്വസ്ഥതകളും സമ്മർദവും പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു
ശരീരം ഫിറ്റ് ആയിരിക്കണമെന്നുള്ള തോന്നലും അതുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദവും അനോറെക്‌സിയ നെർവോസ, ബുലിമിയ നെർവോസ തുടങ്ങിയ അവസ്ഥകൾക്ക് കാരണമാകുന്നു
ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ (ബിപിഡി)
ബിപിഡി ഉള്ള ആളുകൾക്ക് കഠിനമായ മൂഡ് സ്വിങ് ഉണ്ടായിരിക്കും. ബന്ധങ്ങൾ സൂക്ഷിക്കുക എന്നത് പ്രയാസമാണ്. വികാരങ്ങളെ നിയന്ത്രിക്കാനും ഈ അവസ്ഥയിലുള്ളവർ ബുദ്ധിമുട്ട് നേരിടും.
പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD)
എന്തെങ്കിലും ഭയാനകമായ സംഭവം നേരിടുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്യുന്നതാണ് പിടിഎസ്ഡിയ്ക്ക് കാരണമാകുന്നത്
ആ സംഭവം മനസ്സിൽ നിന്ന് മാറാതെ പേടിസ്വപ്നങ്ങൾ, കടുത്ത ഉത്കണ്ഠ എന്നിവയ്ക്കൊപ്പം അനിയന്ത്രിതമായ ചിന്തകൾക്ക് കാരണമാകുന്നതാണ് പിടിഎസ്ഡി