വെബ് ഡെസ്ക്
പല സ്ത്രീകളും നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് മൂത്രനാളിയിലെ അണുബാധ
ഇത്തരത്തിലുള്ള അണുബാധ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്
വിട്ടുമാറാതെ വീണ്ടും മൂത്രമൊഴിക്കാന്‍ തോന്നുന്നതാണ് ഈ അണുബാധയുടെ പ്രധാന ലക്ഷണം
പലപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുകയും എന്നാല്‍ വളരെക്കുറച്ച് അളവില്‍ മാത്രം മൂത്രം പോവുകയും ചെയ്യുന്നതാണ് മറ്റൊരു പ്രധാനലക്ഷണം
അണുബാധയുണ്ടെങ്കില്‍ മൂത്രത്തിന് രൂക്ഷഗന്ധം അനുഭവപ്പെടും
മൂത്രത്തില്‍ ചെറിയ അളവിലുള്ള രക്തത്തിന്റെ സാന്നിധ്യം അണുബാധയുടെ പ്രധാന ലക്ഷണമാണ്
സാധാരണയില്‍ നിന്ന് മൂത്രത്തിന്റെ നിറത്തിലുള്ള വ്യത്യാസമാണ് മറ്റൊരു ലക്ഷണം
അടിവയര്‍, പെല്‍വിക് മസില്‍സ് ഭാഗങ്ങളില്‍ കഠിനവേദന അനുഭവപ്പെടുന്നതും അണുബാധയുടെ ലക്ഷണമാകാം