വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

വെബ് ഡെസ്ക്

മനുഷ്യന്റെ മാനസിക-ശാരീരികാരോഗ്യത്തിന് ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. മതിയായ ഉറക്കം ലഭിക്കാത്തത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും

ഉറക്കം ലഭിക്കാത്തത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തും. ശരീരഭാരം വർധിക്കാൻ കാരണമാകും. ചിന്തകളെ തടസ്സപ്പെടുത്തും

ഉറക്കം നഷ്ടപ്പെടുന്നത് നമ്മളെ കൂടുതൽ മറവിക്കാരാക്കും. പഠനകാര്യങ്ങളിലും പിന്നോട്ടടിക്കും

പഠിക്കുന്ന കാര്യങ്ങൾ തലച്ചോറിൽ ഓർത്തുവയ്ക്കുന്നതിന് ഉറക്കം അത്യാവശ്യമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. അതായത്, പുതിയ വിവരങ്ങൾ തലച്ചോറിൽ സൂക്ഷിക്കാനും ഓർമിക്കാനും ശരിയായ വിശ്രമം ആവശ്യമാണ്

ഹ്രസ്വ ഉറക്കവും (രാത്രിയിൽ 5 മണിക്കൂറിൽ കുറവ്) നീണ്ട ഉറക്കവും (രാത്രിയിൽ 9 അല്ലെങ്കിൽ അതിൽ കൂടുതൽ മണിക്കൂർ) ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

ഉറക്ക കുറവ് മൂലം കൊറോണറി ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും കാരണമാകും

മതിയായ ഉറക്കം ലഭിക്കാത്തത് ലൈംഗികമായ താത്പര്യങ്ങളും ഇല്ലാതാക്കും. ഒരാഴ്ചയോളം ഉറക്കമില്ലായ്മ അനുഭവപ്പെടുന്ന ചെറുപ്പക്കാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതായി പഠനത്തിൽ കണ്ടെത്തി

അഞ്ചോ അതിൽ കുറവോ മണിക്കൂർ ഉറങ്ങുന്നത് ലൈംഗിക ഹോർമോണുകളുടെ അളവ് 10 മുതൽ 15 ശതമാനം വരെ കുറയ്ക്കും