ദിവസേനയുള്ള കാപ്പി കുടി ഒഴിവാക്കാം; ചർമത്തിന് ഏറെ ഗുണം ചെയ്യും

വെബ് ഡെസ്ക്

ദിവസേനയുള്ള കാപ്പി കുടി ഒഴിവാക്കുന്നത് ചര്‍മത്തില്‍ ഉള്‍പ്പെടെ ശരീരത്തിൽ പോസിറ്റീവായ മാറ്റങ്ങളുണ്ടാക്കും

കാപ്പി ഡൈയൂററ്റിക് ആണ്, അതായത് കൂടുതൽ മൂത്രമൊഴിക്കുന്നതിന് ഇത് കാരണമാകും. അത് ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകാം

നിർജലീകരണം ഒഴിവാകുന്നതോടെ വരണ്ട ചർമം ഇല്ലാതാകും

കാപ്പി ഉറക്കത്തെയും ബാധിച്ചെന്ന് വരാം, ഇത് കണ്ണിനടിയിലെ കറുപ്പ് കൂടുന്നതിനും കാരണമാകും

കാപ്പി ഹോര്‍മോണുകളെ സ്വാധീനിക്കുന്നതിനാൽ മുഖക്കുരുക്കളുടെ അവസ്ഥ കൂടുതല്‍ മോശമാകുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്

ചര്‍മത്തിന്റെ ഇലാസ്തികതയ്ക്ക് ആവശ്യമായ കൊളാജനെ നശിപ്പിക്കുന്ന പദാര്‍ഥങ്ങള്‍ കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്. കാപ്പി കുടി നിര്‍ത്തുന്നത് കൊളാജൻ സംരക്ഷിക്കാന്‍ സഹായിക്കും. അതുവഴി ചെറുപ്പം നിലനിര്‍ത്താനാകും

ചില ആളുകളില്‍ കാപ്പി കുടിക്കുന്നത് ചര്‍മത്തിലെ ചൊറിച്ചിലുകള്‍ക്കും വീക്കത്തിനും കാരണമാകാറുണ്ട്. കാപ്പി ഒഴിവാക്കുന്നതാണ് ഇതിനുള്ള പരിഹാരം

കാപ്പി കുടിയ്ക്കുന്നത് ചര്‍മത്തിലെ സെബം ഉത്പാദനത്തിനെ ബാധിക്കുന്നു. ഇത് ചര്‍മത്തെ എണ്ണമയമുള്ളതാക്കി മാറ്റുന്നു. കാപ്പി കുറയ്ക്കുന്നത് ചര്‍മത്തിലെ എണ്ണമയം കുറയ്ക്കുകയും മുഖക്കുരു വരാതിരിക്കുന്നതിനും സഹായിക്കുന്നു