വെബ് ഡെസ്ക്
കഴിക്കേണ്ട ഭക്ഷണങ്ങള്‍
1 പഴങ്ങള്‍
ആര്‍ത്തവകാലത്ത് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തന്‍, വെള്ളരി തുടങ്ങി ജലാംശം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ക്ഷീണമകറ്റാന്‍ സഹായിക്കുന്നു
വെള്ളം
ആര്‍ത്തവ സമയത്ത് കഴിയാവുന്നത്ര വെള്ളം കുടിക്കണം. ഇത് നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കും
3 ഇലക്കറികള്‍
ആര്‍ത്തവകാലത്ത് ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നത് സര്‍വസാധാരണമാണ്. അതുമൂലം തലകറക്കം, അമിത ക്ഷീണം എന്നിവ അനുഭവപ്പെടാറുണ്ട്. അത് തടയാന്‍ ചീര പോലുള്ള ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്
4 ഇഞ്ചി
ആര്‍ത്തവ സമയത്തുണ്ടാകുന്ന ഓക്കാനം, ഛര്‍ദി എന്നിവ തടയാന്‍ ഇഞ്ചി നല്ലതാണ്. എന്നാല്‍, ഒരു ദിവസം 4 ഗ്രാമില്‍ കൂടുതല്‍ ഇഞ്ചി കഴിക്കുന്നത് ഒഴിവാക്കണം
5 ചിക്കന്‍
ഇരുമ്പും പ്രോട്ടീനും അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ചിക്കന്‍. ആര്‍ത്തവകാലത്ത് ചിക്കന്‍ കഴിക്കുന്നത് ഏറെ നല്ലതാണ്
6 മത്സ്യം
മത്സ്യത്തില്‍ ഇരുമ്പ് , പ്രോട്ടീന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഈ സമയത്ത് ഇരുമ്പിന്റെ കുറവുകൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കും
7 മഞ്ഞള്‍
പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോമിനെ തടയാന്‍ ഏറെ ഉപകാരപ്രദമായ ഒരു ഘടകമാണ് മഞ്ഞള്‍.
ഒഴിവാക്കേണ്ട ഭക്ഷണപദാർഥങ്ങള്‍
പഞ്ചസാര
എനര്‍ജി ലെവല്‍ ഉയര്‍ത്താന്‍ പഞ്ചസാരയ്ക്ക് കഴിയുമെങ്കിലും,ആര്‍ത്തവ സമയത്ത് പഞ്ചസാര ഉപയോഗിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
കാപ്പി
ആര്‍ത്തവ സമയത്ത് കഴിവതും കാപ്പികുടിക്കാതിരിക്കുന്നതാണ് നല്ലത്. കാപ്പി മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കും
ഉപ്പ്
ധാരാളം ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറിളക്കം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും
എരിവുള്ള ഭക്ഷണങ്ങള്‍
ആര്‍ത്തവ സമയത്ത് എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി വയറിളക്കം, വയറുവേദന, ഓക്കാനം എന്നീ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും
മദ്യം
ആര്‍ത്തവ കാലത്ത് മദ്യം കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. തലവേദന, ഓക്കാനം, ചര്‍ദി, ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും