വെബ് ഡെസ്ക്
നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോടെക് നിര്‍മ്മിക്കുന്ന രണ്ട് കഫ് സിറപ്പുകള്‍ ഉസ്‌ബെക്കിസ്ഥാനിലെ കുട്ടികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യ സംഘടന
ആംബ്രോണോൾ സിറപ്പ്, ഡോക്ക്-1 മാക്‌സ് സിറപ്പ് എന്നീ കഫ് സിറപ്പുകളാണ് നല്‍കരുതെന്നാണ് ശുപാർശ
ഡോക് -1 മാക്‌സ് കഴിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാര്‍ശ
രണ്ട് ഉത്പ്പന്നങ്ങളിലും വലിയ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ, എഥിലീൻ എന്നിവ അടങ്ങിയിട്ടുള്ളതായി ലബോറട്ടറികൾ നടത്തിയ വിശകലനത്തിൽ കണ്ടെത്തി
ഈ മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം കുട്ടികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കോ മരണത്തിനോ വരെ കാരണമായേക്കാമെന്നും ഡബ്ല്യുഎച്ച്ഒ
മരിയോൺ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വിഭാഗം ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തു