വെബ് ഡെസ്ക്
ശരീരത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യം വേണ്ട ഒന്നാണ് വെള്ളം. വെള്ളം ആവശ്യത്തിന് ശരീരത്തിലെത്തിയില്ലെങ്കില്‍ സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നോക്കാം
നിര്‍ജലീകരണം
ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തിയില്ലെങ്കില്‍ നിര്‍ജലീകരണത്തിന് കാരണമാകും. തലച്ചോറും വൃക്കകളും മറ്റ് അവയവങ്ങളും ഉള്‍പ്പെടുന്ന ഒരു സംവിധാനം നമ്മുടെ ശരീരത്തിനുണ്ട്. ഇവ വെള്ളത്തിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നു. അധികമായി എത്തുന്ന വെള്ളം ശരീരം പുറന്തള്ളുന്നു
പോഷകാഗിരണം
വിറ്റാമിനുകളെയും ധാതുക്കളെയും ലയിപ്പിച്ച് ശരീരത്തിലുടനീളം കൊണ്ടുപോകുന്നതാണ് വെള്ളമാണ്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോഷകങ്ങളുടെ വിതരണം ഇതുവഴി നടക്കുന്നു
ദഹനത്തെ സഹായിക്കുന്നു
ഉമിനീരിന്റെ ഉല്‍പ്പാദനത്തില്‍ പ്രധാന പങ്ക് വെള്ളത്തിനാണ്. വായിലെത്തുന്ന ഭക്ഷണത്തെ വിഘടിപ്പിക്കുന്നതിന് ഉമിനീര് ആവശ്യമാണ്. അണുബാധ തടഞ്ഞ് ദന്താരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു
താപനില നിയന്ത്രിക്കുന്നു
ശരീരോഷ്മാവ് നിലനിര്‍ത്തുന്നതിനും വെള്ളം അനിവാര്യഘടകമാണ്. ചൂടുള്ള കാലാവസ്ഥയില്‍ കൂടുതല്‍ വിയര്‍ക്കുന്നതിനാല്‍ അതിനനുസരിച്ച് കുടിക്കുന്ന വെള്ളത്തിന്റെ അളവും കൂട്ടണം
മാലിന്യം പുറന്തള്ളല്‍
വിയര്‍പ്പ്, മൂത്രം, മലം എന്നിവയിലൂടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ശരീരത്തില്‍ വെള്ളം വേണ്ടതുണ്ട്. നിര്‍ജലീകരണാവസ്ഥയില്‍ ശരീരം മലത്തില്‍നിന്ന് വെള്ളം ആഗിരണം ചെയ്യുകയും ഇത് മലബന്ധത്തിന് കാരണമാകുകയും ചെയ്യും
ശരീരഭാരം നിയന്ത്രിക്കല്‍
ശരീരഭാരം കുറയ്ക്കുന്നതില്‍ ഒരു പ്രധാന പങ്ക് വെള്ളത്തിനുണ്ട്. ചയാഉചയ പ്രവര്‍ത്തനങ്ങളും എനര്‍ജി ലെവലും കൂട്ടാന്‍ ആവശ്യത്തിനുള്ള വെള്ളം ശരീരത്തിലെത്തേണ്ടതുണ്ട്.