വെബ് ഡെസ്ക്
നാരങ്ങാ വെള്ളം വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു പാനീയമാണ്. അതുകൊണ്ട് ഇതിന് ആരാധകരും ഏറെയാണ്. എന്നാൽ ചില സമയങ്ങളിൽ നാരങ്ങാ വെള്ളം കുടിക്കുന്നത് നമ്മൾ ഒഴിവാക്കണം.
വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിക്കുന്നത് എല്ലാവര്ക്കും അനുയോജ്യമല്ലെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അതിന്റെ കാരണങ്ങൾ ഇവയാണ്
നാരങ്ങയുടെ അസിഡിക് സ്വഭാവം
നാരങ്ങയിലെ അസിഡിക് സ്വഭാവം ആസിഡ് റിഫ്ലെക്സ് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ എന്നിവ ഉള്ളവരിൽ അസ്വസ്ഥതകൾക്ക് കാരണമായേക്കാം
പല്ലിന്റെ ഇനാമലിനെ നശിപ്പിക്കുന്നു
നാരങ്ങാ വെള്ളത്തിന്റെ അസിഡിറ്റി പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. പ്രത്യേകിച്ച് ബ്രഷ് ചെയ്യുന്നതിന് മുൻപ് കുടിച്ചാൽ
ദഹന നാളത്തിന്റെ അസ്വസ്ഥത
വർധിച്ച അസിഡിറ്റി കാരണം ചിലർക്ക് വയറ്റിൽ പ്രശ്‍നങ്ങളോ അൾസറോ അനുഭവപ്പെട്ടേക്കാം
സംവേദന ക്ഷമത അല്ലെങ്കിൽ അലർജി
സിട്രസ് പഴങ്ങളോട് അലർജിയുള്ളവരിലോ വയറ് വളരെ സെൻസിറ്റീവ് ആയിട്ടുള്ളവരിലോ ഇത് പ്രതികൂലമായി പ്രവർത്തിച്ചേക്കാം
മരുന്നുകൾ കഴിക്കുമ്പോൾ
ഒഴിഞ്ഞ വയറ്റിൽ കഴിക്കുന്ന ചില മരുന്നുകളുമായി നാരങ്ങ പ്രവർത്തിക്കുകയും അവയെ ആഗിരണം ചെയ്ത ഫലപ്രാപ്തിയെ ബാധിക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നു
നാരങ്ങ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിച്ചേക്കാം. ഇത് പ്രമേഹമുള്ളവരെ പ്രതികൂലമായി ബാധിക്കുന്നു.
മൂത്രമൊഴിക്കൽ വർധിക്കുന്നു
നാരങ്ങാ വെള്ളത്തിന് ഒരു ഡൈയൂററ്റിക് സ്വഭാവം ഉണ്ടാവും. അത് തുടർച്ചയായി മൂത്രമൊഴിക്കുന്നത് വർധിപ്പിക്കുകയോ നിർജലീകരണത്തിക്ക് നയിക്കുകയോ ചെയ്യുന്നു
വിശപ്പ് വർധിക്കും
ഒഴിഞ്ഞ വയറ്റിൽ നാരങ്ങാ വെള്ളം കുടിക്കുന്നത് ചിലരിൽ വിശപ്പ് വർധിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു
ഇരുമ്പിന്റെ ആഗിരണത്തെ നശിപ്പിക്കുന്നു
നാരങ്ങായിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി ഉള്ളതിനാൽ അത് ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നു. ഇത് അനീമിയ ഉള്ള വ്യക്തികളെ പ്രതികൂലമായി ബാധിക്കും
വൻകുടലിൽ പുണ്ണ് വർധിപ്പിക്കുന്നു
നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ വൻകുടലിൽ പുണ്ണ് ഉള്ള വ്യക്തികളിൽ അതിന്റെ ലക്ഷണങ്ങൾ വർധിപ്പിക്കുന്നു
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വെറും വയറ്റിൽ നാരങ്ങാ വെള്ളം കുടിക്കുന്നത് പതിവ് ശീലം ആക്കുന്നതിന് മുൻപ് വ്യക്തിഗത ആരോഗ്യ സാഹചര്യങ്ങൾ പരിഗണിക്കുകയും ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും ആരോഗ്യ പ്രശ്‍നങ്ങളോ മറ്റ് ആശങ്കകളോ ഉണ്ടെങ്കിൽ