വെബ് ഡെസ്ക്
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോഴും മിതമായ അളവില്‍ മദ്യം കഴിക്കുന്നത് സുരക്ഷിതമാണെന്ന പൊതുധാരണ തിരുത്തുകയാണ് ലോകാരോഗ്യസംഘടന.
ഒരു തുള്ളി മദ്യം പോലും ആരോഗ്യത്തിന് ഹാനികരമാണെന്നും സുരക്ഷിത മദ്യപാനമെന്നൊന്നില്ലെന്നും ഡബ്ല്യൂഎച്ച്ഒ.
കൂടുതല്‍ മദ്യം കഴിക്കുന്നതിനനുസരിച്ച് ക്യാന്‍സര്‍ വരാനുള്ള സാധ്യത ഗണ്യമായി വര്‍ധിക്കുന്നെന്നാണ് നിരീക്ഷണം.
ആഴ്ചയില്‍ 450 മില്ലി മദ്യമോ 1.5 ലിറ്ററില്‍ കുറവ് വൈനോ കുടിച്ചാല്‍ പോലും ആല്‍ക്കഹോള്‍-ആട്രിബ്യൂട്ടബിള്‍ ക്യാന്‍സര്‍ വരാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
സുരക്ഷിതമായ മദ്യപാനം എന്നൊന്നുണ്ടെങ്കില്‍ ആ സുരക്ഷിത തലം വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണെന്നും ഡബ്ല്യൂഎച്ച്ഒ.
എത്രത്തോളം മദ്യം ഉള്ളില്‍ ചെല്ലുന്നുവോ അത്രത്തോളം അപകട സാധ്യതയും കൂടുന്നുവെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്.