വെബ് ഡെസ്ക്
അല്പം നടന്നാലോ പടികള്‍ കയറിയാലോ ക്ഷീണവും മുട്ടുവേദനയും അനുഭവപ്പെുന്നുണ്ടോ? എങ്കില്‍ അത് ശരീരം നല്‍കുന്ന മുന്നറിയിപ്പാണ്. നിങ്ങള്‍ വ്യായാമം തുടങ്ങേണ്ട സമയമായിക്കഴിഞ്ഞു.
ഓഫീസിലെ പടികള്‍ സ്ഥിരമായി കയറിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ ഇപ്പോള്‍ ലിഫ്റ്റ് ഇല്ലാതെ മുകളിലെത്താന്‍ സാധിക്കാതിരിക്കുന്നില്ലെങ്കില്‍ ശ്രദ്ധിക്കണം.
അടുക്കളയില്‍ സാധനം ഉയര്‍ത്തുമ്പോഴോ വലിക്കുമ്പോഴോ പേശികളില്‍ വലിവും വേദനയുമുണ്ടാകുന്നു.
ചെറിയ ദൂരം നടക്കുമ്പോഴേക്കും വല്ലാതെ കിതപ്പ് തോന്നുന്നുണ്ടോ
പണ്ട് ഒരു പ്രശ്‌നവുമില്ലാതെ ചെയ്ത കാര്യങ്ങള്‍ ഇന്ന് ചെയ്യുമ്പോള്‍ ഉന്‍മേഷക്കുറവ് തോന്നുന്നു.
വയറു ചാടുന്നതുള്‍പ്പെടെ നിങ്ങളുടെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍
കഴുത്തുവേദന, മുട്ടുവേദന, കിതപ്പ്
കായികക്ഷമത കുറഞ്ഞുവരുന്നു എന്നതിന്റെ സൂചനകളാണ് ഇത്രയും ലക്ഷണങ്ങള്‍. ശരീരഭാരം കൂടി പരിശോധിച്ച് പതിയെ വ്യായാമം തുടങ്ങാം.