വെബ് ഡെസ്ക്
ശരീരത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഒന്നാണ് സിങ്ക്. ഇതിന്‌റെ അപര്യാപ്തത നിരവധി രോഗങ്ങള്‍ക്ക് കാരണമാകും
അടിക്കടിയുണ്ടാകുന്ന അണുബാധ സിങ്ക് കുറവാകുന്നതിന്‌റെ സൂചനയാണ്. പ്രതിരോധ സംവിധാനം ദുര്‍ബലമാകുന്നതിന്‌റെ ഫലമായി രോഗാണുക്കളോട് പൊരുതാന്‍ ശരീരത്തിന് ശേഷി ഇല്ലാതാകുന്നു
മുറിവ് ഉണങ്ങാന്‍ സഹായിക്കുന്നത് സിങ്ക് ആണ്. സിങ്കിന്‌റെ അപര്യാപ്തത മുറിവ് ഉണങ്ങുന്നതില്‍ കാലതാമസം ഉണ്ടാക്കുകയും അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും
മുടി കൊഴിച്ചിലിനും സിങ്കിന്‌റെ അപര്യാപ്തത കാരണമാകാം. ഹെയര്‍ ഫോളിക്കിളുകളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഡിഎന്‍എ ആര്‍എന്‍എ ഉല്‍പാദനത്തിന് സിങ്ക് ആവശ്യമാണ്
സിങ്കിന്റെ അപര്യാപ്തത മണവും രുചിയും അറിയാനുള്ള കഴിവ് നഷ്ടമാക്കുകയും ഇത് വിശപ്പില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യും
തിണര്‍പ്പ്, കുരുക്കള്‍ തുടങ്ങിയ ചര്‍മ പ്രശ്‌നങ്ങള്‍ക്കു പിന്നിലും സിങ്ക് ഉണ്ട്
സിങ്കിന്റെ അളവ് കുറയുന്നത് തലച്ചോറിന്‌റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും
തലച്ചോറിന്‌റെ പ്രവര്‍ത്തനത്തില്‍ സിങ്ക് പ്രധാനമായതിനാല്‍ ഇത് വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ഓര്‍മ പ്രശ്‌നങ്ങള്‍, ഏകാഗ്രത ഇല്ലായ്മ തുടങ്ങിയവയ്ക്ക് കാരണമാകും