ശീതളപാനീയങ്ങൾ ഒഴിവാക്കൂ; വേനലിൽ കുടിക്കാം ഹെൽത്തി ഡ്രിങ്ക്സ്

വെബ് ഡെസ്ക്

വെള്ളരിക്ക + പുതിനയില

അരിഞ്ഞ വെള്ളരിക്കയും ഏതാനും പുതിനയിലയും വെള്ളത്തിൽ ചേർത്ത് കുടിക്കുക

നാരങ്ങ, ഇഞ്ചി ചായ

ചൂടുവെള്ളത്തിൽ ഇഞ്ചി അരിഞ്ഞിട്ട ശേഷം നാരങ്ങ പിഴിഞ്ഞ് കുടിക്കുക

ബെറി സ്മൂത്തി

പലതരം ബെറികൾ അരച്ചെടുത്ത് മധുരമില്ലാത്ത ബദാം പാലിൽ ചേർത്ത് രുചികരമായ സ്മൂത്തി കുടിക്കാം

ഗ്രീൻ ജ്യൂസ്

കാബേജ്, വെള്ളരിക്ക, ആപ്പിൾ, നാരങ്ങ എന്നിവ ചേർത്ത് ജ്യൂസാക്കി കുടിക്കാം

ചെമ്പരത്തി ചായ

ഉണക്കിയെടുത്ത ചെമ്പരത്തി ഇതളുകൾ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം കുടിക്കാം. തണുപ്പോടെ കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഐസ് ക്യൂബുകളിട്ട് തണുപ്പിക്കാം

പൈനാപ്പിൾ + തുളസിയില

ഒരു ഗ്ലാസ് വെള്ളത്തിൽ കഷണങ്ങളായി അരിഞ്ഞ പൈനാപ്പിളും ഒപ്പം തുളസിയിലയുമിട്ട് കുടിക്കാം

കാരറ്റ്-ഓറഞ്ച് ജ്യൂസ്

കാരറ്റും ഓറഞ്ചും ചേർത്ത് ജ്യൂസടിച്ച് കുടിക്കാം. വൈറ്റമിൻ സി നിറഞ്ഞ പാനീയമാണിത്

മിന്റ് - ലൈം

നാരങ്ങാവെള്ളത്തിൽ പുതിനയിലയും തേനും ചേർത്ത് കുടിക്കാം, കൊതിയൂറും മിന്റ് ലൈം

തണ്ണിമത്തൻ ജ്യൂസ്

കഷണങ്ങളായി അരിഞ്ഞ തണ്ണിമത്തൻ മിക്സിയിൽ അടിച്ച് ഒപ്പം വെള്ളം ചേർത്ത് കുടിക്കാം. നാരങ്ങ പിഴിഞ്ഞ് ചേർക്കുന്നതും നല്ലതാണ്