പശുവിന്‍പാല്‍ ഒഴിവാക്കാം; നോക്കാം ചില വീഗൻ ഓപ്ഷനുകള്‍

വെബ് ഡെസ്ക്

വീഗന്‍ ഭക്ഷണരീതി സ്വീകരിക്കുന്നവര്‍ക്ക് പാലിന്റെ ഉപയോഗം വെല്ലുവിളികള്‍ സൃഷ്ടിക്കാറുണ്ട്.

മൃഗങ്ങളുടെ പാല്‍ ഉപയോഗിക്കുന്നതിന് പകരം ധാന്യങ്ങളില്‍ നിന്നും നട്‌സില്‍ നിന്നുമുള്ള പാല്‍ ഉപയോഗിക്കാവുന്നതാണ്

അതിനാല്‍ ലാക്ടോസ് അലര്‍ജി (പാലുത്പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അലര്‍ജി) യുള്ളവര്‍ക്കും ഇത്തരം പാല്‍ ഉപയോഗിക്കാവുന്നതാണ്

ബദാം മില്‍ക്ക്

ബദാം പൊടിച്ച് വെള്ളം ചേര്‍ത്താണ് ബദാം പാലുണ്ടാക്കുന്നത്. ഇതിന് താരതമ്യേന പശുവിന്‍ പാലിനേക്കാള്‍ കലോറി കുറവാണ്, കൂടാതെ വിറ്റമിന്‍ ഇ, ഡി, എന്നിവയും അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ രീതി തിരഞ്ഞെടുക്കാവുന്നതാണ്

സോയാ മില്‍ക്ക്

സോയാബീന്‍ കുതിര്‍ത്ത് പൊടിച്ച് തിളപ്പിച്ചാണ് പാല്‍ ഉണ്ടാക്കുന്നത്. പശുവിന്‍ പാലിന് സമാനമായ പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല അമിനോ ആസിഡുകളുടെ മികച്ച ഉറവിടമാണ് സോയാ പാല്‍.

ഓട്‌സ് പാല്‍

കുതിര്‍ത്ത ഓട്‌സ് വെള്ളത്തില്‍ കലര്‍ത്തിയാണ് ഓട്‌സ് പാല്‍ ഉണ്ടാക്കുന്നത്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും കുറവാണ്. ലാക്ടോസില്‍ നിന്ന് പൂര്‍ണ മുക്തമാണ് ഓട്‌സ് പാല്‍. ഇരുമ്പ്, കാല്‍സ്യം, വിറ്റമിന്‍ ഡി എന്നിവയുടെ ഉറവിടമാണ് ഓട്‌സ് പാല്‍

തേങ്ങാപ്പാല്‍

മൂപ്പെത്തിയ തേങ്ങ ചിരകി അതില്‍ നിന്നുള്ള പാല്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് തേങ്ങാപാല്‍ ഉണ്ടാക്കുന്നത്. തേങ്ങാപാലില്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു

കശുവണ്ടിപ്പാല്‍

കശുവണ്ടിയും വെള്ളവും ഉപയോഗിച്ചാണ് കശുവണ്ടി പാലുണ്ടാക്കുന്നത്. ശരീരഭാരം കുറയ്ക്കാനായി ശ്രമിക്കുന്നവര്‍ക്ക് ഈ പാലിന്റെ ഉപയോഗം വളരെയധികം ഗുണം ചെയ്യും.