മറന്ന് കളയരുത് വൃക്കയെ; പ്രത്യേക ശ്രദ്ധ വേണം

വെബ് ഡെസ്ക്

വാരിയെല്ലിനടിയില്‍ സ്ഥിതിചെയ്യുന്ന ശരീരത്തിലെ പ്രധാന അവയവമാണ് വൃക്കകള്‍. ശരീരത്തിലെ വെളളവും മറ്റ് മാലിന്യങ്ങളും അരിച്ചെടുക്കുന്നതിന് പുറമേ ശരീരത്തിലെ പിഎച്ച് നിലനിര്‍ത്തുന്നു, ചുവന്ന രക്താണുക്കളുടെയും, വിറ്റാമിന്‍ ഡിയുടെയും നിര്‍മ്മാണത്തിന് സഹായിക്കുന്ന അവയവം കൂടിയാണിത്.

വൃക്കയുടെ ആരോഗ്യത്തെപ്പറ്റി പറയുന്നതിന് മുന്‍പ് അതിനെ തകരാറിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ് പ്രമേഹം. മറ്റൊന്ന് ഹൈപ്പര്‍ടെന്‍ഷനാണ്

മൂത്രാശയ സംബന്ധമായ അസുഖങ്ങളും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്നു

കുറഞ്ഞ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നതാണ് വൃക്കകളുടെ ആരോഗ്യത്തിന് എപ്പോഴും നല്ലത്

പുകവലിയും വൃക്കയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു

മൂത്രാശയ അണുബാധ ഉണ്ടാവാനുളള സാഹചര്യം ഒഴിവാക്കുക

ശരീരത്തിന് ആവശ്യമായ വെളളം കുടിക്കുന്നത് ഒരു പരിധി വരെ വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടാന്‍

സഹായിക്കുന്നു