വേനൽക്കാലമാണ്; കരുതല്‍ വേണം കുട്ടികള്‍ക്ക്

വെബ് ഡെസ്ക്

വേനൽക്കാലത്ത് പല അസുഖങ്ങളും വരാം. ഈ സമയം നമ്മള്‍ കുട്ടികള്‍ക്ക് പ്രത്യേകം കരുതല്‍ നല്‍കണം. ഇത് സംബന്ധിച്ച് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രാവിലെ 10 മുതല്‍ വൈകിട്ട് 3:30 വരെയുള്ള സമയത്ത് അങ്കണവാടിയുടെ പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ല.

കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കൊടുക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോര് എന്നിവയും നൽകാം.

ഭക്ഷണത്തിൽ പഴവർഗങ്ങൾ ഉൾപ്പെടുത്തുക

കുട്ടികളെ ഇളം നിറത്തിലുള്ള അയവുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കുക

അങ്കണവാടികളിൽ വായുസഞ്ചാരം ഉറപ്പുവരുത്തണം. ഫാൻ സൗകര്യമില്ലാത്ത അങ്കണവാടികളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അവ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം

പുറത്തിറങ്ങുമ്പോള്‍ കുട, വെള്ള കോട്ടൺ തൊപ്പി മുതലായവ ഉപയോഗിക്കണം. ചെരുപ്പ് ഇടാതെ നടക്കരുതെന്ന് കുട്ടികളോട് നിര്‍ദേശിക്കുക

ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടാലുടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.