വീട്ടിലൊരു അക്വേറിയം ആഗ്രഹിക്കുന്നുവോ? തുടക്കക്കാര്‍ക്ക് അനുയോജ്യമായ 10 മത്സ്യങ്ങള്‍

വെബ് ഡെസ്ക്

മിക്കവരുടെയും ആഗ്രഹങ്ങളിലൊന്നാണ് അലങ്കാരമത്സ്യം വളര്‍ത്തല്‍. എന്നാല്‍ അക്വേറിയം പരിപാലനം അല്‍പ്പം ക്ഷമയും ശ്രദ്ധയും കാര്യമാണ്. തുടക്കക്കാര്‍ പ്രത്യേകിച്ച് ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. തുടക്കാര്‍ക്ക് വളര്‍ത്താന്‍ പറ്റിയ ചില മത്സ്യങ്ങള്‍ ഇതാ

ബെറ്റ ഫിഷ്

ഊര്‍ജസ്വലമായ നിറങ്ങളും നീണ്ട, ഒഴുകുന്ന ചിറകുകളും കൊണ്ട് പേരുകേട്ടവയാണ് ബെറ്റ മത്സ്യങ്ങള്‍. ഈ ഇനത്തെ പരിപാലിക്കാന്‍ എളുപ്പമാണ്. പക്ഷേ ഇവയെ അക്വേറിയത്തില്‍ മറ്റു മത്സ്യങ്ങള്‍ക്കൊപ്പം വളര്‍ത്താന്‍ പാടില്ല

ബെറ്റ ഫിഷ്

ഗപ്പി

തുടക്കക്കാര്‍ക്ക് അനുയോജ്യമായ ചെറു മത്സ്യമാണ് ഗപ്പികള്‍. വര്‍ണാഭവും സജീവവുമായ ഇവ അക്വേറിയത്തിന് വ്യത്യസ്ത ലുക്ക് നല്‍കുന്നു. ഏതുതരത്തിലുള്ള ജലസാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നവയാണ് ഗപ്പികള്‍

ഗപ്പി

നിയോണ്‍ ടെട്ര

അതിഗംഭീര കാഴ്ചഭംഗി നല്‍കുന്ന മറ്റൊരു ചെറുമീനാണ് നിയോണ്‍ ടെട്രകള്‍. വളരെ സമാധാനക്കാരായ ഈ മത്സ്യങ്ങളെ എട്ടോ അതിലധികമോ കൂട്ടമായാണ് അക്വേറിയത്തില്‍ വളര്‍ത്തേണ്ടത്. കടും നീലയും ചുവപ്പും വരകള്‍ നിയോണ്‍ ടെട്രകള്‍ക്ക് വ്യത്യസ്ത ലുക്ക് നല്‍കുന്നു

നിയോണ്‍ ടെട്ര

പ്ലാറ്റി

വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ലഭ്യമാകുന്ന പ്ലാറ്റികള്‍ അക്വേറിയങ്ങളെ ആകര്‍ഷകമാക്കുന്നു. ഇടത്തരം വലിപ്പമുള്ള ഇവ ശാന്തസ്വഭാവക്കാരും കൂട്ടമായി ജീവിക്കുന്നവയുമാണ്. നാലോ അതിലധികമോ പ്ലാറ്റികളെ ഒരേസമയം അക്വേറിയത്തില്‍ വളര്‍ത്താം

പ്ലാറ്റി

മോളികള്‍

വെള്ള, ചുവപ്പ്, കറുപ്പ് തുടങ്ങിയ പല നിറങ്ങളിലും രൂപങ്ങളിലും മോളികള്‍ ലഭ്യമാണ്. ഏത് ജലസാഹചര്യവുമായും പൊരുത്തപ്പെടുന്നതിനാല്‍ ഇവയെ വളര്‍ത്തുക എളുപ്പമാണ്

മോളികള്‍

ചെറി ബാര്‍ബ്

കടും ചുവപ്പ് നിറത്തില്‍ തിളങ്ങുന്ന ചെറി ബാര്‍ബുകള്‍ അക്വേറിങ്ങളെ ആകര്‍ഷകമാക്കുന്നു. പ്രത്യേകിച്ച് ആണ്‍മത്സ്യങ്ങള്‍ക്ക് ചുവപ്പ് കൂടുതലാണ്. സമാധാനപ്രിയരായ ഈ മത്സ്യങ്ങളെ വളര്‍ത്തുക എളുപ്പമാണ്

ചെറി ബാര്‍ബ

സ്വോര്‍ഡ്‌ ടെയ്ല്‍

പേര് പോലെ, വാളുപോലുള്ള വാളുകളാണ് ഈ ഇനം ആണ്‍മത്സ്യങ്ങളുടേത്. എന്നാല്‍ പെണ്‍മത്സ്യങ്ങള്‍ക്ക് വാള്‍ പോലെയുള്ള വാല്‍ ഇല്ല. സജീവമായ ഈ മത്സ്യങ്ങള്‍ വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്

സ്വോര്‍ഡ്‌ ടെയ്ല്‍

കുള്ളന്‍ ഗൗരാമി

മനോഹരവും വര്‍ണാഭവുമാണ് കുള്ളന്‍ ഗൗരാമികള്‍. ശാന്തമായ സ്വഭാവക്കാരായ ഈ മത്സ്യങ്ങളെ ആക്രമണകാരികളല്ലാത്ത മത്സ്യങ്ങള്‍ക്കൊപ്പം മാത്രമേ അക്വേറിയത്തില്‍ വളര്‍ത്താവൂ

കുള്ളന്‍ ഗൗരാമി

സീബ്ര ഡാനിയോസ്

കൂട്ടത്തോടെ ജീവിക്കുന്നവയാണ് സീബ്ര ഡാനിയോസുകള്‍. സജീവ നീന്തല്‍ക്കാരായ ഈ മത്സ്യങ്ങള്‍ മനോഹരമായ വരകളുള്ള പാറ്റേണുകളുള്ളവയാണ്. ഏതുതരണം വെള്ളത്തോടും താദാത്മ്യം പ്രാപിക്കുന്നവയാണ് ഇവ

സീബ്ര