മുഖത്തെ കൊഴുപ്പ് കുറയ്ക്കണോ; ചില നുറുങ്ങുവിദ്യകൾ ഇതാ

വെബ് ഡെസ്ക്

കൊഴുപ്പങ്ങടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുമ്പോൾ ശരീരത്തോടൊപ്പം മുഖവും തടിക്കും. ഈ കൊഴുപ്പ് കുറയ്ക്കൽ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണ്. അതിനായി ശാരീരിക ഭാരം കുറയ്ക്കുകയും വ്യായാമം ചെയ്യുകയും വേണം. ഒപ്പം ജീവിത ശൈലിയിലും മാറ്റങ്ങൾ വരുത്തണം.

മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ ചില നുറുങ്ങുവിദ്യകൾ ഇതാ

കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കുകയും ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുകയും ചെയ്യുക.

വെള്ളം കുടിക്കണം

നന്നായി വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കുകയും ശരീരത്തിലെ അനാവശ്യ വസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയാനും കാരണമാകും.

ഉപ്പും പഞ്ചസാരയും

ഉപ്പും പഞ്ചസാരയും കഴിക്കുന്നത് കുറയ്ക്കുക. ഇത് മുഖം വണ്ണം വയ്ക്കുന്നത് തടയാൻ സഹായിക്കുന്നു.

വ്യായാമം

ഓട്ടം, സൈക്ലിങ്, നീന്തൽ എന്നീ എയ്റോബിക് വ്യായാമങ്ങൾ പതിവാക്കുക. ശരീരത്തിലെ കലോറിയും കൊഴുപ്പും കുറയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

മുഖത്തെ പേശികൾക്ക് പ്രത്യേകം വ്യായാമം

മുഖത്തെ പേശികൾക്കായി ചീക്ക് ലിഫ്റ്റുകൾ, താടിയെല്ലിനുള്ള വ്യായാമങ്ങൾ, ചിൻ ലിഫ്റ്റുകൾ പോലുള്ള പ്രത്യേക വ്യായാമങ്ങൾ ചെയ്യുക.

കാർഡിയോ വ്യായാമം

കാർഡിയോ വ്യായാമങ്ങളും ചെയ്യാൻ ശ്രദ്ധിക്കുക. ഇത് കലോറി എരിച്ച് കളഞ്ഞ് ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു

ഉറക്കം

എല്ലാ ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങുക. ഉറക്കം ശരിയായില്ലെങ്കിൽ ശരീരഭാരം വർധിക്കുകയും മുഖം തടിക്കുകയും ചെയ്യും.

പുകവലിയും മദ്യപാനവും

ഈ രണ്ട് ശീലങ്ങളും മുഖം തടിക്കുന്നതിന് കാരണമാകും. ഈ ശീലങ്ങൾ കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

മുഖം മസാജ് ചെയ്യുക

മുഖം മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം ഉത്തേജിപ്പിക്കുന്നു. ഇത് മുഖത്തിന്റെ വണ്ണം കുറയ്ക്കുന്നു.