വയറുകുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; കഴിക്കാം ഇവ

വെബ് ഡെസ്ക്

വയറുകുറയ്ക്കാൻ ഭക്ഷണം നിയന്ത്രിക്കുകയും കഠിനമായി വ്യായാമം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. ബെല്ലി ഫാറ്റ് നിയന്ത്രിക്കാൻ പട്ടിണി കിടക്കേണ്ടതില്ല. വ്യയാമത്തോടൊപ്പം ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ചില ആഹാരപദാർഥങ്ങള്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

അവോക്കാഡോ

രുചിയുള്ളതും ആരോഗ്യകരവുമായ ഈ ഫലത്തില്‍ അടങ്ങിയിരിക്കുന്ന മോണോസാച്യുറേറ്റഡ് ഫാറ്റ് വയറിലെ കൊഴുപ്പ് നിയന്ത്രിക്കാൻ സഹായിക്കും

അവോക്കാഡോയില്‍ ധാരാളം നാരടങ്ങിയിരിക്കുന്നതില്‍ കൂടുതല്‍ സമയം വിശപ്പില്ലാതിരിക്കും. ഇത് അധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

മുട്ട

പോഷകങ്ങളാല്‍ സമ്പന്നമാണ് മുട്ട. പ്രോട്ടീൻ ധാരാളമുള്ള മുട്ട കഴിക്കുന്നത് വഴി ആരോഗ്യകരമല്ലാത്ത സ്നാക്സ് ഒഴിവാക്കാം.

മുട്ട കഴിക്കുന്നത് വഴി മെറ്റബോളിസം കൃത്യമാക്കാം. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യാം.

ഗ്രീൻ ടീ

ആരോഗ്യം പരിപാലിക്കാൻ ശ്രദ്ധ പുലർത്തുന്നവരുടെ ഇഷ്ട ചോയ്സാണ് പോഷക സമ്പന്നമായ ഗ്രീൻ ടീ.

ഗ്രീൻ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ്സ് മെറ്റബോളിസം മെച്ചപ്പെടുത്തും. സ്ഥിരമായി പാലൊഴിച്ചുള്ള ചായ കുടിക്കുന്നതിന് പകരം കുറഞ്ഞ കലോറിയുള്ള ഗ്രീൻ ടീ കുടിക്കാം

മീൻ

മസിലുകള്‍ക്ക് പ്രോട്ടീൻ നല്‍കുന്നതിന് പുറമെ ഒമേഗ 3 ഫാറ്റിആസിഡുകളുടെ ശേഖരം കൂടിയാണ് മീൻ. അമിതവണ്ണത്തിന്റെയും ബെല്ലി ഫാറ്റിന്റെയും വില്ലനാണ് മീൻ ഭക്ഷണം

ബദാം

പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ബദാം കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കും.

ബദാമിലെ മോണോ സാച്യുറേറ്റഡ് ഫാറ്റ് ശരീരത്തിന്റെ മൊത്തം ഭാരം കുറയ്ക്കാനും പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.