വെബ് ഡെസ്ക്
'എന്തൊരു പുട്ടിയാ ഇത്' എന്ന ക്ലീഷേ ചോദ്യം കേട്ട് ദേഷ്യം തോന്നിയവരാണോ നിങ്ങള്‍? മേക്കപ്പ് എന്നാല്‍ പുട്ടി ഇടല്‍ അല്ല. മുഖം ഭംഗിയോടെ നിലനിര്‍ത്തുന്നതിന് മേക്കപ്പ് നമ്മളെ സഹായിക്കും
സൗന്ദര്യം വര്‍ധിപ്പിക്കുകയല്ല മേക്ക് അപ്പ്, മറിച്ച് നമ്മുടെ ഉള്ള ഫീച്ചറുകളെ മിനുക്കുകയെന്നതാണ് മേക്ക് അപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അഞ്ച് മിനുറ്റില്‍ പെട്ടന്ന് മേക്കപ്പ് ചെയ്യാന്‍ സാധിക്കും. വേഗത്തിലും എളുപ്പത്തിലും മേക്കപ്പ് ചെയ്യാം
ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി വൃത്തിയാക്കുക. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനായി മുഖത്തും കഴുത്തിലും മോയ്‌സ്ച്ചറൈസർ പുരട്ടി മേക്കപ്പ് തുടങ്ങാം
ചര്‍മ്മത്തിന്റെ ടോണ്‍ അനുസരിച്ച് ടിന്റഡ് മോയ്‌സ്ച്ചറൈസറോ ബിബി ക്രീമോ ഉപയോഗിക്കാവുന്നതാണ്
ഇരുണ്ട ഭാഗങ്ങളില്‍ കണ്‍സീലര്‍ ഉപയോഗിക്കാവുന്നതാണ്. ബ്രഷോ വിരലോ ഉപയോഗിച്ച് ഇത് നന്നായി ചര്‍മത്തില്‍ പുരട്ടുക
ട്രാന്‍സ്ലൂസന്റ് പൗഡറോ കോമ്പാക്ട് പൗഡറോ മുഖത്ത് ഉപയോഗിക്കാവുന്നതാണ്
കണ്‍പോളകളില്‍ ന്യൂട്രല്‍ ഐ ഷാഡോ ഉപയോഗിക്കുക. നിങ്ങളുടെ ചര്‍മ്മത്തിന്റ നിറത്തിനനുസൃതമായി ഇഷ്ടമുള്ള ഐ ഷാഡോ ഉപയോഗിക്കാവുന്നതാണ്
കണ്ണുകള്‍ ഭംഗിയായി കാണപ്പെടാന്‍ കറുപ്പോ അല്ലെങ്കില്‍ തവിട്ടു നിറത്തിലോ ഉള്ള മസ്‌ക്കാര ഉപയോഗിക്കുക
മേക്കപ്പ് പൂര്‍ത്തിയാകാന്‍ അവസാനമായി ലിപ്സ്റ്റിക്കും ഉപയോഗിക്കാവുന്നതാണ്. ഇഷ്ടമുള്ള ഷേഡ് ഇതിനായി തിരഞ്ഞെടുക്കാം.