പാത്രങ്ങളിലെ ഉള്ളി മണമാണോ പ്രശ്നം? എളുപ്പത്തിൽ ഒഴിവാക്കാം

വെബ് ഡെസ്ക്

ഇന്ത്യന്‍ വിഭവങ്ങൾ ഒരുക്കുമ്പോൾ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ഉള്ളി

ഉള്ളി കഴിക്കാനിഷ്ടമാണെങ്കിലും പാചകം ചെയ്യുന്നതിന് മുൻപുള്ള മണം ഇഷ്ടപ്പെടാത്തവരുണ്ട്

ഉള്ളി ഉപയോഗിക്കുമ്പോള്‍ കൈയിലും പാത്രങ്ങളിലുമെല്ലാം അതിന്റെ മണം അനുഭവപ്പെടും. ഇത് മറികടക്കാൻ ചിലവഴികൾ നോക്കാം

ബേക്കിംഗ് സോഡ

ക്ലീനിങ്ങിന് പേരു കേട്ട ഉത്പന്നമാണ് ബേക്കിംഗ് സോഡ. ഉളളി മണമുള്ള പാത്രത്തിൽ അല്‍പ്പം ബേക്കിംഗ് സോഡയിടാം. ശേഷം വെള്ളമുപയോഗിച്ച് കഴുകാം

നാരങ്ങ

ഉയര്‍ന്ന ആസിഡിന്റെ അംശമുള്ളതു കൊണ്ടു തന്നെ എത്ര രൂക്ഷമായ ദുര്‍ഗന്ധവുമകറ്റാന്‍ നാരങ്ങയ്ക്കാകും. നാരങ്ങാ നീര്, നാരങ്ങ പിഴിഞ്ഞ വെള്ളം, നാരങ്ങാ തൊലി ഉപയോഗിച്ച് സ്ക്രബിങ് എന്നിവ പരീക്ഷിക്കാം

വിനാഗിരി

മണമുള്ള പാത്രത്തിലേക്ക് അല്‍പ്പം വിനാഗിരി ഒഴിക്കാം. കുറച്ചുസമയം വച്ചതിന് ശേഷം വെള്ളമൊഴിച്ച് കഴുകാം

കറുവപ്പട്ട

ആന്റി ബാക്ടീരിയന്‍ ഗുണങ്ങളും സുഗന്ധവുമുള്ള കറുവപ്പട്ടയിട്ട വെള്ളം ഉപയോഗിച്ച് ഉള്ളി മണമുള്ള പാത്രം കഴുകാം

കാപ്പിപ്പൊടി

കാപ്പിപ്പൊടി വെള്ളത്തില്‍ കലര്‍ത്തി ഉള്ളി മണമുള്ള പാത്രത്തിൽ ഒഴിക്കുക. കുറച്ച് കഴിഞ്ഞ് കഴുകി കളയാം