വെബ് ഡെസ്ക്
പ്രകൃതിയെ അടുത്തറിയാനും ആസ്വദിക്കാനും ഒപ്പം സമയം ക്രിയാത്മകമായി വിനിയോഗിക്കാനും കഴിയുന്ന ഒന്നാണ് പൂന്തോട്ട പരിപാലനം. തുടക്കത്തിൽ ഒരൽപം ബുദ്ധിമുട്ട് അനുഭവപ്പെടാമെങ്കിലും പിന്നീടങ്ങോട്ട് ഏറ്റവും ആസ്വദിക്കാൻ പറ്റുന്ന ഒന്നാണ് പൂന്തോട്ട പരിപാലനം
പൂന്തോട്ട പരിപാലനം എളുപ്പമാക്കാനുള്ള ചില നുറുങ്ങ് വഴികൾ നോക്കാം
ചെറിയ രീതിയിലുള്ള പൂന്തോട്ടം നിർമിക്കുന്നതാണ് തുടക്കക്കാർ എന്ന നിലയിൽ നല്ലത്. അത് പൂന്തോട്ട പരിപാലനത്തെ കുറിച്ച് അടിസ്ഥാനകാര്യങ്ങൾ മനസിലാക്കാൻ സഹായിക്കും
കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ സസ്യങ്ങൾ തിരഞ്ഞെടുക്കുക
മണ്ണിനെ സമ്പുഷ്ടമാക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നതിന് ഗുണനിലവാരമുള്ള കമ്പോസ്റ്റും ജൈവവസ്തുക്കളും ഉപയോഗിക്കുന്നത് ഉറപ്പാക്കുക
ചെടികൾ പതിവായി നനയ്ക്കുക. ചെടികള്‍ക്ക് കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൂടാതെ ശ്രദ്ധിക്കണം
കളകൾ നീക്കം ചെയ്യേണ്ടത് പ്രധാനമാണ്
പുതിയ സസ്യങ്ങളും സാങ്കേതികതകളും ഇടയ്ക്കിടെ പരീക്ഷിക്കുക