വെബ് ഡെസ്ക്
പുതിയ കാഴ്ചകളും അനുഭവങ്ങളും തേടിയുള്ള യാത്ര ഇഷ്ടപ്പെടാത്തവരാരുണ്ട്? ഓരോ യാത്രകളും നമുക്ക് സമ്മാനിക്കുക ആവേശകരമായ അനുഭവങ്ങളും തിരിച്ചറിവുകളുമാണ്
യാത്രകളുടെ ആവേശത്തിൽ കണ്ണുകളെ മറക്കരുത്. അപരിചിതമായി ഇടങ്ങളിലൂടെ മണിക്കൂറുകളോളമുള്ള യാത്ര ചിലപ്പോൾ കണ്ണുകളെ പ്രതികൂലമായി ബാധിച്ചേക്കാം . യാത്രകളിൽ നേത്ര സംരക്ഷണം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് . എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം
സൺഗ്ലാസുകൾ
സണ്‍ഗ്ലാസ് യാത്രകളിൽ നിർബന്ധമാക്കുന്നത് കണ്ണുകളുടെ സംരക്ഷണത്തിന് സഹായിക്കും. ദിവസത്തിന്റെ ഭൂരിഭാഗം സമയവും പുറത്ത് ചെലവഴിക്കുന്നതിനാൽ സൂര്യ രശ്മികളിൽ നിന്നും കാറ്റ് , പൊടി എന്നിവയിൽ നിന്നുമൊക്കെ സംരക്ഷണം നൽകാൻ സൺഗ്ലാസുകൾക്ക് കഴിയും
ലൂബ്രിക്കേറ്റിംഗ് ഡ്രോപ്പുകൾ
കണ്ണുകളിലെ ലൂബ്രിക്കേഷനും അലർജിക്കുമുള്ള മരുന്നുകൾ കൈവശം വെക്കുന്നതും ഐ വാഷ് കൈയിൽ കരുതുന്നത് നല്ലതായിരിക്കും .
നീന്തുമ്പോൾ കണ്ണട ധരിക്കുക
യാത്രാവേളകളിൽ അരുവികളും കുളങ്ങളും കാണുമ്പോൾ നീന്താൻ തോന്നുന്നത് സ്വാഭാവികമാണ്. കണ്ണുകളെ സംരക്ഷിക്കാനായി വെള്ളത്തിൽ നീന്താൻ ഇറങ്ങുമ്പോൾ കണ്ണട ധരിക്കുന്നത് നല്ലതാണ്
തൊപ്പിയും സൺവീസറും ഉപയോഗിക്കുക
താപനില കൂടിയ പ്രദേശങ്ങളിലാണ് യാത്രയെങ്കില്‍ തീർച്ചയായും തൊപ്പിയും സൺവീസറും ഉപയോഗിക്കാൻ ശ്രമിക്കുക.
കോൺടാക്ട് ലെൻസ്
ദീർഘദൂര യാത്രകളിലും വിമാനങ്ങളിലും കോൺടാക്ട് ലെൻസുകൾ ധരിക്കുന്നത് ഒഴിവാക്കുക.
വാഹനമോടിക്കുമ്പോൾ ഇടവേളകളെടുക്കുക
ദീർഘദൂരയാത്ര ചെയ്യുമ്പോൾ ഇടവേളകളെടുക്കുക. കണ്ണിന്റെ ആയാസവും ക്ഷീണവും കുറയാന്‍ ഇത് സഹായിക്കും.
മേക്കപ്പ് കുറയ്ക്കുക
റോഡ് യാത്രകളിൽ നമ്മുടെ കണ്ണുകൾ പൊടിപടലങ്ങളുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യമുള്ളതിനാൽ മേക്കപ്പ് കുറയ്ക്കുക
ജലാംശം നിലനിർത്തുക
ജലാംശം , നല്ല ഉറക്കം, നല്ല ഭക്ഷണം എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷികമാണ് .