വെബ് ഡെസ്ക്
നിങ്ങൾ സ്ഥിരമായി ഇയർഫോൺ ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ശബ്ദം കുറച്ച്
60 ശതമാനത്തിൽ കൂടുതൻ ശബ്ദത്തിൽ വച്ച് ഇയർഫോൺ ഉപയോഗിക്കരുത്. ഇത് ശ്രവണശേഷി കുറയ്ക്കുകയും കേൾവിക്ക് തകരാറുണ്ടാക്കുകയും ചെയ്യും
ഇടയ്ക്ക് ബ്രേക്ക് എടുക്കാം
ഒരു മണിക്കൂറിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കരുത്. ഇത് കേൾവി ശക്തിയെ ബാധിച്ചേക്കാം
ഇയർഫോൺ തിരഞ്ഞെടുക്കുമ്പോൾ
പരമാവധി നോയിസ് കാൻസെലിങ് ഇയർഫോണുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. ചെവിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള ബാഹ്യ ശബ്ദങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും
ഡ്രൈവിങ് സമയത്ത് നോ ഇയർഫോൺ
വാഹനമോടിക്കുമ്പോൾ ഇയർഫോൺ ഉപയോഗിക്കരുത്. ഏകാഗ്രത നഷ്ടപ്പെടാനും മറ്റ് വണ്ടികളുടെ ഹോൺ കേൾക്കാൻ പറ്റാത്ത സാഹചര്യവുമുണ്ടാക്കും
വൃത്തിയാക്കണം
ഇയർഫോൺ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കഴിയുന്നതും മറ്റുള്ളവരുമായി സ്വന്തം ഇയർഫോൺ പങ്കുവയ്ക്കാതിരിക്കുക
അഥവാ മറ്റുള്ളവരുമായി ഇയർഫോൺ പങ്കുവച്ചാൽ തിരികെ വാങ്ങുന്ന സാഹചര്യത്തിൽ തന്നെ വൃത്തിയാക്കണം. അല്ലെങ്കിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്