ബ്രെഡും മുട്ടയുമുണ്ടോ? സിംപിംള്‍ പലഹാരം റെഡി!

വെബ് ഡെസ്ക്

സവാള

ഒരു സവാള ചെറുതായി അരിഞ്ഞെടുക്കുക.

ശേഷം എണ്ണയില്‍ വഴറ്റിയെടുക്കുക

കാബേജ്

വഴറ്റിയ സവാളയിലേയ്ക്ക് നീളത്തിലരിഞ്ഞ കാബേജ് ചേർക്കുക

കാബേജും ചെറുതായി വഴറ്റിയെടുക്കുക

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക

മുളക് പൊടി അര ടീസ്പൂൺ, ചിക്കൻ അല്ലെങ്കിൽ എഗ് മസാല മുക്കാൽ ടീസ്പൂൺ, പെരുംജീരകം പൊടിച്ചത് കാൽ ടീസ്‌പൂൺ, കുരുമുളക് പൊടി ഒരു ടീസ്പൂൺ

പച്ചമണം മാറുന്നത് വരെ മസാലകൾ എല്ലാം നന്നായി ചൂടാക്കുക.

ശേഷം അല്പം വെള്ളം ചേർത്ത് കൊടുക്കുക

മുട്ട

ഇതിലേക്ക് 3 പുഴുങ്ങിയ മുട്ട അരിഞ്ഞെടുത്ത് ചേർത്ത് കൊടുക്കാം

ഉപ്പും ആവശ്യത്തിന് ചേർക്കുക

എല്ലാം ചേർത്തിളക്കി എടുത്താൽ ബ്രെഡിൽ വയ്ക്കാനുള്ള ഫില്ലിങ് തയ്യാർ

മുട്ട

രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക

അതിലേക്ക് ഒരു ടീസ്പൂൺ ചതച്ച വറ്റല്‍മുളക് ചേർക്കുക

മല്ലിയില

രണ്ട് ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞത് മുട്ടയിൽ ചേർക്കുക

ഇതിലേയ്ക്ക് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക

ബ്രെഡ്

2 ബ്രെഡുകൾക്ക് ഇടയ്ക്ക് ഫില്ലിങ് നിറയ്ക്കാം

എന്നിട്ട് മുട്ട മല്ലിയില മിക്സിൽ മുക്കിയെടുക്കാം

ഇങ്ങനെ മുക്കിയെടുത്ത ബ്രെഡുകൾ പാനിൽ കുറച്ച് എണ്ണയൊഴിച്ച് തിരിച്ചും മറിച്ചും വേവിക്കുക

ചൂട് പലഹാരം തയ്യാർ