വെബ് ഡെസ്ക്
കരിക്കിന്‍ വെള്ളം
സ്മൂത്തികളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് പാല്‍ അല്ലെങ്കില്‍ തൈര്. എന്നാല്‍ ഇവയ്ക്ക് പകരമായി കരിക്കിന്‍ വെള്ളം ഉപയോഗിക്കാം
ചീര
ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുള്ള ഒന്നാണ് ചീര. പോഷകങ്ങളാല്‍ സമ്പന്നമായ ചീര സ്മൂത്തിയില്‍ ചേര്‍ക്കുന്നത് ചർമത്തിനും മുടിക്കും എല്ലിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നന്നായി കഴുകിയശേഷം മാത്രമെ ഉപയോഗിക്കാകൂ
സുഗന്ധവ്യഞ്ജനങ്ങള്‍
കറുവപ്പട്ട, ജാതിക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ സ്മൂത്തികള്‍ക്ക് നല്ല രുചിയും മണവും നല്‍കും. കറുവപ്പട്ട ഉപയോഗിക്കുന്നത് ശരീരത്തിലെ നീര് കുറയ്ക്കാനും ടൈപ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും
കൊക്കോ
മധുരം ചേർക്കാത്ത കൊക്കോ പൗഡര്‍ സ്മൂത്തിയ്ക്കുള്ള നല്ലൊരു ചേരുവയാണ്. കൊക്കോ പൗഡറിൽ തിയോബ്രോമിൻ ധാരാളം അടങ്ങിയിട്ടുണ്ട്
മധുരം ചേർക്കാത്ത തൈര്
മായം കലര്‍ത്താത്ത ശുദ്ധമായ തൈര് സ്മൂത്തികളില്‍ ചേര്‍ക്കാം. കാത്സ്യത്തിൻ്റെ മികച്ച ഉറവിടമാണ് തൈര്. ബലമുള്ള എല്ലുകൾക്ക് കാത്സ്യം നല്ലതാണ്
പീനട്ട് ബട്ടർ
പ്രോട്ടീൻ ധാരാളം അടങ്ങിയ ഒന്നാണ് പീനട്ട് ബട്ടർ. കൊഴുപ്പുകൂടി അടങ്ങിയിരിക്കുന്നതിനാൽ മിതമായ അളവിൽ മാത്രം സ്മൂത്തികളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക
സോയ മിൽക്ക്
ധാരാളം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ ബാലൻസ് ചെയ്യാൻ സഹായിക്കും
സീഡുകൾ
ഫ്ലാക്സ് സീഡ്, ചിയ സീഡ് തുടങ്ങിയവയിലെല്ലാം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്