വെബ് ഡെസ്ക്
താരതിളക്കത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഇവന്റുകളില്‍ ഒന്നായ മെറ്റ് ഗാല
ദ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടില്‍ നടക്കുന്ന ഇത്തവണത്ത എക്‌സിബിഷന് സ്ലീപ്പിങ് ബ്യൂട്ടീസ്: റിഎവേക്കനിങ് ഫാഷന്‍ എന്നാണ് പേരിട്ടിരിക്കുന്നത്
'ദ ഗാര്‍ഡന്‍ ഓഫ് ടൈം' ആണ് ഈ വര്‍ഷത്തെ ഡ്രസ് കോഡ്. പൂക്കളാല്‍ അലങ്കരിച്ച വ്യത്യസ്ത തരം വസ്ത്രങ്ങളുമായാണ് താരങ്ങള്‍ എക്‌സിബിഷനില്‍ പങ്കെടുത്തത്
ആലിയ ഭട്ട്
ഭംഗിയായ സബ്യസാചി ഫ്‌ളോറല്‍ സാരിയുമായാണ് ആലിയ ഭട്ട് മെറ്റ് ഗാലയിലെ ഗ്രീന്‍ ടെന്‍ഡഡ് കാര്‍പ്പറ്റില്‍ തിളങ്ങിയത്. രണ്ടാമത്തെ തവണയാണ് ആലിയ മെറ്റ് ഗാലയില്‍ പങ്കെടുക്കുന്നത്. 1905 മണിക്കൂറുകള്‍ ഉപയോഗിച്ച് 163 പേര്‍ ചേര്‍ന്നാണ് ആലിയയുടെ ഐക്കോണിക്ക് സാരി നിര്‍മിച്ചിരിക്കുന്നത്
ഇഷ അംബാനി
ഇന്ത്യന്‍ ഡിസൈനര്‍ രാഹുല്‍ മിശ്രയുടെ സാരിയിലാണ് ഇഷ അംബാനി തിളങ്ങിയത്. അനൈറ്റ ഷ്‌റോഫ് അദജാനിയയായിരുന്നു ഇഷയുടെ സ്റ്റൈലിസ്റ്റ്. ബീസ്‌പോക്ക് ഹാന്‍ഡ് എംബ്രോയിഡേര്‍ഡ് കോര്‍ച്ചര്‍ സാരിയാണ് ഇഷ ധരിച്ചത്
സെന്‍ഡായ
രണ്ട് വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഹോളിവുഡ് നടി സെന്‍ഡായ മെറ്റ് ഗാലയില്‍ തിളങ്ങിയത്. കറുത്ത ഗൗണ്‍ ധരിച്ച് തലയില്‍ വലിയ പൂക്കളുള്ള ബൊക്ക ധരിച്ചായിരുന്നു സെന്‍ഡായ ആരാധകരുടെ മനം കവര്‍ന്നത്
ലീ മിഷേല്‍
റൊഡാര്‍ട് ടര്‍ക്കോയിസ് ഗൗണായിരുന്നു ലീ മിഷേല്‍ അണിഞ്ഞിരുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ച് രണ്ട് മാസത്തിന് ശേഷമാണ് ലീ മിഷേല്‍ മെറ്റ് ഗാലയില്‍ പങ്കെടുക്കുന്നത്
ജോഷ് ഒ കോന്നോര്‍
എല്ലാവരും വസ്ത്രത്തില്‍ തിളങ്ങിയപ്പോള്‍ തിളക്കമേറിയ ഷൂവിലൂടെ മെറ്റ് ഗാലയില്‍ വ്യത്യസ്തനാകുകയായിരുന്നു ബ്രിട്ടീഷ് നടന്‍ ജോഷ് ഒ കോന്നോര്‍. പല നിറമുള്ള പൂക്കളാല്‍ അലങ്കരിച്ച ഷൂവായിരുന്നു ജോഷ് ഒ കോന്നോറിന്റെ വേഷങ്ങളിലെ പ്രധാന ആകര്‍ഷണം