വെബ് ഡെസ്ക്
ഒറ്റയ്ക്ക് താമസിക്കുകയും സ്വന്തം കാര്യങ്ങൾ നോക്കുകയും ചെയ്യുന്നത് സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും പരിരക്ഷയും നൽകും. എന്നാൽ സുരക്ഷാ ആശങ്കകളും ഇതോടൊപ്പം ഉണ്ടാകും
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്കായുള്ള ചില സേഫ്റ്റി ടിപ്പുകൾ ഇതാ
നിങ്ങളുടെ വീട് സുരക്ഷിതമാക്കുക. വാതിലുകളും ജനലുകളും ഗുണനിലവാരമുള്ളത് ഉപയോഗിക്കുക. സന്ദർശകർ വന്നാൽ അറിയാൻ കഴിയുന്ന സുരക്ഷാ സംവിധാനങ്ങളോ സ്മാർട്ട് ഡോർബെല്ലോ ഉപയോഗിക്കാം
ചുറ്റുപാടുകളെക്കുറിച്ച് അറിഞ്ഞിരിക്കുക. അപരിചിതമായ സ്ഥലങ്ങളിൽ ബോധവതിയായിരിക്കുക. തെറ്റായ തരത്തിൽ എന്തെങ്കിലും തോന്നുകയാണെങ്കിൽ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കുക
വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് വളരെ കുറയ്ക്കുക. സാമൂഹ്യമാധ്യമങ്ങളിലും വളരെ സ്വകാര്യമായ വിവരങ്ങൾ പങ്കിടാതിരിക്കുക
അടുത്ത കുടുംബങ്ങളും സുഹൃത്തുക്കളുമായി ബന്ധം പുലർത്തുക. എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നിയാൽ നിങ്ങളുടെ അടുത്തേക്ക് എത്താനുള്ള വിവരങ്ങൾ അവർക്ക് കൈമാറുക
ലൈറ്റ് സംവിധാനം നന്നായിട്ട് ഉപയോഗിക്കുക. ഔട്ഡോർ ലൈറ്റുകൾക്കായി ടൈമർ ഉപയോഗിക്കാം. സെൻസർ ഉപയോഗിച്ചുള്ള ലൈറ്റർ സംവിധാനം ഉപയോഗിക്കാം
അയൽക്കാരുമായി നല്ല സൗഹൃദം പുലർത്താൻ ശ്രദ്ധിക്കുക. നിങ്ങൾ അവിടെ ഇല്ലാത്തപ്പോഴും വീട് സുരക്ഷിതമാണെന്ന് ഉറപ്പിക്കാൻ അയൽക്കാരുമായുള്ള ബന്ധം സഹായിക്കും
അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനായി എപ്പോഴും പ്രധാനപ്പെട്ട നമ്പറുകൾ കൈവശം സൂക്ഷിക്കുക. വിസിൽ, പേപ്പർ സ്പ്രേ തുടങ്ങിയ എന്തെങ്കിലും കയ്യിൽ കരുതാം