വെബ് ഡെസ്ക്
വിശക്കുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കേണ്ടതെന്നാണ് ആയുർവേദത്തിൽ പറയുന്നത്. ഓരോ ഭക്ഷണവും അതിന്റെ കൃത്യമായ അളവിൽ കൃത്യ സമയത്ത് കഴിക്കുന്നത് ഗുണം ചെയ്യും. എന്നാല്‍, ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ കഴിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക.
ചായ
രാവിലെ എണീക്കുമ്പോഴേ ചായയിലാണ് നമ്മുടെ ദിവസം തുടങ്ങുന്നത് തന്നെ. എന്നാൽ, ഇത് ആരോഗ്യത്തെ ബാധിക്കുമെന്നാണ് ആയുർവേദം പറയുന്നത്. ഒഴിഞ്ഞ വയറിൽ ചായ കുടിക്കുന്നത് അസിഡിറ്റി വർധിപ്പിക്കാനും ഗ്യാസ്ട്രൈറ്റിസിനും കാരണമാകും.
വാഴപ്പഴം
പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമായ വാഴപ്പഴം അസിഡിക് സ്വഭാവമുള്ളതാണ്. ഇത് വെറും വയറ്റിൽ കഴിക്കുന്നത് ദഹനം ബുദ്ധിമുട്ടാകാൻ കാരണമാകും.
ആപ്പിൾ
രാവിലെ എഴുന്നേല്‍ക്കുമ്പോഴേ ആപ്പിൾ കഴിക്കുന്നത് മലബന്ധമുണ്ടാക്കിയേക്കാം.
കുക്കുമ്പർ (കക്കിരി)
ആയുർവേദ പ്രകാരം, വെറും വയറ്റിൽ കുക്കുമ്പർ കഴിക്കുന്നത് വായുശല്യം കൂടാനും ഉദരത്തിൽ അസ്വസ്ഥതകൾക്കും കാരണമാകുമെന്നാണ്.
തക്കാളി
ടാനിക് ആസിഡ് അടങ്ങിയ തക്കാളി വയറ്റിലെ അസിഡിറ്റി വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
തൈര്
തൈരിലെ ലാക്ടിക്ക് ബാക്ടീരിയ ഉദരത്തിലെ ആസിഡുമായി ലയിക്കുന്നത് വയറുവേദനയുണ്ടാക്കാം. കൂടാതെ, മറ്റ് ഉദരസംബന്ധമായ പ്രശ്നത്തിലേക്കും നയിച്ചേക്കാം.
പച്ചക്കറികള്‍
പച്ചക്കറികളില്‍ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അവ പാകം ചെയ്യാതെ കഴിക്കുന്നത് അസ്വസ്ഥത ഉണ്ടാക്കിയേക്കാം.