ഊർജസ്വലതയോടെ ഇരിക്കണോ? പ്രഭാതത്തിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

വെബ് ഡെസ്ക്

തൈര്

ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും ഉൾപ്പെടെ ധാരാളം ഗുണങ്ങൾ തൈരിനുണ്ട്. എന്നാൽ, പ്രഭാത ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് കഫക്കെട്ടിന് കാരണമായേക്കും

തണുത്ത വെള്ളം

രാവിലെ ആദ്യം തന്നെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഊർജത്തെ പ്രതികൂലമായി ബാധിക്കും

എണ്ണയിൽ വറുത്തെടുത്ത ഭക്ഷണം

എണ്ണയിൽ വറുത്തെടുത്ത ഭക്ഷണം വെറുംവയറ്റിൽ കഴിക്കുന്നത് ദഹന പ്രക്രിയ മന്ദഗതിയിലാക്കും

വേവിക്കാത്ത ഭക്ഷണം

ഭക്ഷണ പദാർഥങ്ങൾ രാവിലെ തന്നെ വേവിക്കാതെ കഴിക്കുന്നത് ദഹനത്തെ ബാധിക്കും

മധുരം

പഞ്ചസാര കൂടുതൽ അടങ്ങിയ പാനീയങ്ങളും ഭക്ഷണവും വെറുംവയറ്റിൽ കഴിക്കുന്നത് ഒഴിവാക്കുക. ഇത് പ്രമേഹത്തിന് കാരണമാകും

ഫ്രൂട്ട് ജ്യൂസ്

ഫ്രൂട്ട് ജ്യൂസുകൾ പൊതുവേ ആരോഗ്യപ്രദമാണെങ്കിലും വെറും വയറ്റിൽ കുടിക്കുന്നത് അത്ര നല്ലതല്ല. നാരുകൾ ധാരാളം അടങ്ങിയ ജ്യൂസുകൾ ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കും

മൈദ

മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന കേക്ക്, മഫീൻ, പഫ്‌സ്, പൊറോട്ട എന്നിവയൊന്നും പ്രഭാത ഭക്ഷണമായി തിരഞ്ഞെടുക്കരുത്

എനർജി ഡ്രിങ്കുകൾ

പ്രഭാതത്തിൽ ഉന്മേഷത്തിനായി പലരും എനർജി ഡ്രിങ്കുകൾ കുടിക്കാറുണ്ട്. ഇത്തരം പാനീയങ്ങൾ തുടക്കത്തിൽ ഉന്മേഷം നൽകുമെങ്കിലും, ഇതിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് ദിവസത്തിന്റെ പകുതിയിൽ നമ്മളെ അലസരാക്കാൻ സാധ്യതയുണ്ട്