തൈരിനോടൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കൂ

വെബ് ഡെസ്ക്

ധാരാളം പ്രോബയോട്ടിക് ഗുണങ്ങളും പോഷക ഗുണങ്ങളുമുള്ള ഭക്ഷണ പദാർത്ഥമാണ് തൈര്. അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതതാണെന്ന കാര്യത്തിൽ തർക്കമില്ല.

എന്നാൽ തൈര് ചില ഭക്ഷണങ്ങളോടൊപ്പം കഴിക്കുന്നത് ദഹനത്തിൽ അസ്വസ്ഥതയുണ്ടാക്കുന്നു. അതിനാൽ തൈരിനോടൊപ്പം ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഇതാ

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങാ, മുന്തിരി തുടങ്ങിയ സിട്രിസ് പഴങ്ങളോടൊപ്പം തൈര് കഴിക്കുന്നത് നല്ലതല്ല. സിട്രസ് പഴങ്ങളുടെ അസിഡിറ്റി തൈരിലെ പ്രോട്ടീനുകളെ കട്ടപിടിപ്പിക്കുകയും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.

വാഴപ്പഴം

വാഴപ്പഴം പോഷക സമൃദ്ധമായ പഴം ആണെങ്കിലും തൈരുമായി സംജോയിപ്പിക്കുന്നത് ദഹന വ്യവസ്ഥയിൽ വിഷാംശം ഉണ്ടാകാൻ കാരണമാകുന്നു. ഇത് ദഹന പ്രശ്‍നങ്ങളിലേക്ക് നയിക്കും.

തക്കാളി

തക്കാളി അസിഡിറ്റി ഉള്ള ഭക്ഷണ പദാർത്ഥമാണ്. ഇത് തൈരുമായി കലർത്തുമ്പോൾ ആസിഡ് തൈരിലെ ലാക്ടിക് ആസിഡിനെ തടസപ്പെടുത്തുകയും അത് ദഹന പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

മാങ്ങ

തൈരും മാങ്ങയും സംയോജിപ്പിക്കുന്നത് എൻസൈമുകളുടെ ഒരു വൈരുധ്യ മിശ്രിതം സൃഷ്ടിക്കുന്നു. ഇത് പിന്നെ ഗ്യാസിനും വീക്കത്തിനും കാരണം ആകുന്നു.

മൽസ്യം

മൽസ്യത്തോടപ്പം തൈര് കഴിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ആമാശയത്തിലെ പിഎച്ച് അളവിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ഇത് അസ്വസ്ഥതക്ക് കാരണമാവുകയും ചെയ്യുന്നു.

ഇലക്കറികൾ

തൈരിനൊപ്പം ചീര തുടങ്ങിയ ഇലകറികൾ കഴിക്കുമ്പോൾ അത് കാൽസ്യം പോലുള്ള ധാതുക്കളുടെ ആഗിരണത്തെ തടസപെടുത്തും.

മുട്ട

തൈര് മുട്ടയുമായും ചേർത്ത് കഴിക്കുന്നത് ദഹനത്തെ തടസപ്പെടുത്തുന്ന എൻസൈമുകളുടെ ഉൽപ്പാദനത്തിലേക്ക് നയിച്ചേക്കാം.