യൂറിക് ആസിഡ് കൂടുതലാണോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

വെബ് ഡെസ്ക്

മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉൽപന്നമാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് വർധിക്കുന്നത് പലരിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. 7.2 വരെയാണ് ഇതിന്റെ സാധാരണ റേഞ്ചെങ്കിലും 6 കടന്നാല്‍ തന്നെ അപകടമാണ്

സന്ധികളിലോ കാലിലോ വരുന്ന നീര്, വേദന തുടങ്ങിയവയ്ക്ക് പുറമെ, യൂറിക് ആസിഡ് വർധിക്കുന്നത് ഹൃദയാരോഗ്യത്തെയും കിഡ്‌നിയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും

യൂറിക് ആസിഡ് പ്രശ്‌നങ്ങള്‍ ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്ലൂക്കോസ് ശരീരത്തില്‍ അധികമാകുന്നതും ഹൈ കലോറി ഡയറ്റും യൂറിക് ആസിഡ് കൂടാന്‍ കാരണമാകും

പഴങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന പഞ്ചസാര, രക്തത്തില്‍ ഫ്രക്ടോസിന്റെ അളവ് കൂടുന്നതിനും യൂറിക് ആസിഡ് വർധിക്കുന്നതിനും കാരണമാകും

മദ്യം അമിതമാകുമ്പോള്‍ ഉണ്ടാകുന്ന നിർജലീകരണം യൂറിക് ആസിഡിന്റെ അളവ് കൂട്ടും

മസൂർ, ചന പോലുള്ള പരിപ്പ് വർഗങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും അവ അധികമാകുന്നത് യൂറിക് ആസിഡ് വർധിപ്പിക്കും

റെഡ് മീറ്റില്‍ അടങ്ങിയിട്ടുള്ള പ്യൂരിന്‍, രക്തത്തില്‍ യൂറിക് ആസിഡ് വർധിപ്പിക്കും

കടല്‍ മത്സ്യങ്ങളില്‍ ധാരാളമടങ്ങിയിട്ടുള്ള പ്യൂരിന്‍, യൂറിക് ആസിഡ് വർധിപ്പിക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും