വെബ് ഡെസ്ക്
ആരോഗ്യകരമായ ജീവിതത്തിന് കൃത്യമായ ഉറക്കം അനിവാര്യമാണ്. ഉറങ്ങുന്നതിന് മുൻപുള്ള നമ്മുടെ ശീലങ്ങൾ ആരോഗ്യകരമായ ഉറക്കത്തെ ആഴത്തിൽ സ്വാധീനിക്കുന്നു.
സ്വയം വൃത്തിയാവുക, ഉറങ്ങുന്ന ചുറ്റുപാടുകൾ വൃത്തിയാക്കുക എന്നത് പ്രധാനമാണ്. ഇത്തരത്തിൽ ഉറക്കശുചിത്വം പാലിക്കുന്നത് നല്ല ഉറക്കം ഉണ്ടാകാൻ സഹായിക്കുന്നു
നല്ല, ആരോഗ്യകരമായ ഉറക്കത്തിനായി, ഉറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കൂ
രാത്രി വൈകി ഭക്ഷണം പാടില്ല
രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ഒട്ടും നല്ല ശീലമല്ല. അത്താഴം നേരത്തെ തന്നെ കഴിക്കാൻ ശ്രദ്ധിക്കണം
ധാരാളം കലോറിയുള്ള ഭക്ഷണങ്ങൾ രാത്രി ഒഴിവാക്കാം. ഇത് ഉറക്കം തടസപ്പെടുത്തുകയും ഭാരം കൂടുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഉറക്കത്തിന് മുൻപ് സ്ക്രീൻ ടൈം കുറക്കുക. ഒരുപാട് നേരം ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു
ഉറങ്ങുന്നതിന് മുൻപ് കഫീൻ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ മെലടോണിൻ അളവിനെ സ്വാധീനിക്കുകയും ഉറക്കം വരാതിരിക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുൻപ് മാത്രമേ കഫീൻ കഴിക്കാൻ പാടുള്ളൂ
ഉറങ്ങുന്നതിന് മുൻപ് കഠിനമായ വർക്ക്ഔട്ടുകൾ ഒഴിവാക്കുക. ലളിതമായ വർക്ക്ഔട്ടുകൾ ചെയ്യുന്നതിൽ പ്രശ്നമില്ല
ഉറങ്ങാൻ പോകുന്നതിന് മുൻപായി മദ്യം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് നിലവാരമില്ലാത്ത ഉറക്കത്തിലേക്ക് നയിക്കുന്നു. ഇടയ്ക്കിടെ ഉണരുന്നതിനും കാരണമാകാം. അടുത്ത ദിവസം കടുത്ത ക്ഷീണവും തോന്നാം