വധുവാകാൻ ഒരുങ്ങുകയാണോ; ചർമസംരക്ഷണത്തിൽ ഈ തെറ്റുകൾ ഒഴിവാക്കൂ

വെബ് ഡെസ്ക്

വിവാഹത്തിന് പെർഫെക്റ്റ് ബ്രൈഡൽ ലുക്ക് ആഗ്രഹിക്കുന്നവരാണ് നമ്മൾ. അതിനായി ഏറ്റവും മികച്ച വസ്ത്രങ്ങളും മറ്റ് ആക്സസറീസും നമ്മൾ തിരഞ്ഞെടുക്കാറുണ്ട്

എന്നാൽ വിവാഹത്തിന് ദിവസങ്ങൾക്ക് മുന്നേ ചെയ്യുന്ന ചർമസംരക്ഷണത്തിലെ ചില തെറ്റുകൾ നമ്മളുടെ സ്വപ്ന നിമിഷങ്ങളുടെ മനോഹാരിത നശിപ്പിച്ചേക്കാം

അതിനാൽ വിവാഹത്തിന് മുൻപ് ഈ ചർമസംരക്ഷണ തെറ്റുകൾ ഒരിക്കലും വരുത്തരുത്

സൺസ്‌ക്രീൻ ഒഴിവാക്കരുത്. അത് നിങ്ങളുടെ ചർമത്തെ സൂര്യപ്രകാശത്തിൽനിന്ന് സംരക്ഷിക്കുക മാത്രമല്ല, പിഗ്മെന്റേഷൻ തടയാൻ സഹായിക്കുകയും ചെയ്യുന്നു.

ചർമം ബ്ലീച്ച് ചെയ്യരുത്. ചർമം ബ്ലീച് ചെയുമ്പോൾ ചർമംപൊള്ളാനും, മുഖത്തിന് ചുവപ്പ് നിറം വരാനും സാധ്യതയുണ്ട്. അതിനാൽ വിവാഹത്തിന് മുൻപ് ഇത് ഒഴിവാക്കുക

നിങ്ങളുടെ ദിവസേനയുള്ള ചർമസംരക്ഷണ ചര്യയിൽ പുതിയ ഉല്പന്നങ്ങളോ ചേരുവകളോ ചേർക്കാതിരിക്കുക. ചർമം അതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ സാധിക്കില്ല. വളരെ മോശമായ റിയാക്ഷൻസ് ചിലപ്പോളുണ്ടായേക്കാം

റെറ്റിനോൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. റെറ്റിനോൾ നിങ്ങളുടെ ചർമത്തെ വരണ്ടതാക്കും. ചർമത്തിനു കുഴപ്പമില്ലെന്ന് ഉറപ്പായാൽ മാത്രം ഉപയോഗിക്കുക. രാത്രിയിൽ റെറ്റിനോൾ ഉപയോഗിക്കുമ്പോൾ പകൽ നല്ല സൺസ്‌ക്രീൻ ഇടണം

വിവാഹത്തിന്റെ അടുത്ത ദിവസങ്ങളിൽ മദ്യപിക്കാതിരിക്കുന്നത് നല്ലതാണ്. ഇത് വീക്കത്തിന് കാരണമാകും. കല്യാണ ദിവസം മുഖത്തെ ഫ്രഷ്‌നസ് നഷ്ടപ്പെടുന്നു.