വെബ് ഡെസ്ക്
ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിന് ആരോഗ്യ ഗുണങ്ങളേറെയാണ്. ആന്റിഓക്സിഡന്റുകളും വിറ്റമിന്‍ സിയും ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചില ഗുണങ്ങളെ പരിചയപ്പെടാം
മുഖകാന്തിക്ക് ബെസ്റ്റ്
ബെറ്റാലെയ്ന്‍സിന്റെ കലവറയാണ് ബീട്രൂട്ട്. ഇത് രക്തയോട്ടം വര്‍ധിപ്പിക്കുകയും ചര്‍മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു.
ചര്‍മത്തെ ആരോഗ്യമുള്ളതാക്കുന്നു
ബീറ്റ്രൂട്ടില്‍ വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചുളിവുകള്‍ കറുത്ത പാടുകള്‍ വാര്‍ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുന്നു.
മുടിയുടെ ആരോഗ്യ മെച്ചപ്പെടുത്തുന്നു
വൈറ്റമിന്‍ സി കൂടാതെ ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഇരുമ്പും ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയുകയും മുടി ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു
ശീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതിനായുള്ള ഒരു ഡിറ്റോക്‌സായും ബീറ്റ്‌റൂട്ട് പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മത്തെ മൃദുലമാക്കുന്നു
മുഖക്കുരു അകറ്റുന്നു
വൈറ്റമിന്‍ സി ചര്‍മത്തിന്റെ ഓയിലി സ്വഭാവം കുറയ്ക്കുന്നു. മുഖക്കുരു പൊട്ടല്‍ എന്നിവ തടയാനും സഹായിക്കുന്നു
ചുണ്ടുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും
ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുകയും ചുണ്ടില്‍ പുരട്ടുകയും ചെയ്യുന്നതിലൂടെ ചുണ്ടിനെ മൃദുലമാക്കാനും ചൂവപ്പ് നിറം വര്‍ധിപ്പിക്കാനും സഹായിക്കും
ചര്‍മത്തിലെ ജലാംശം വര്‍ധിപ്പിക്കുന്നു
ബീറ്റ്‌റൂട്ടില്‍ 87 ശതമാനം ജലാംശം അടങ്ങിയിരിക്കുന്നു. വരണ്ട കാലാവസ്ഥയിലും ചര്‍മം സംരക്ഷിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് വളരെ നല്ലതാണ്