വെബ് ഡെസ്ക്
ഉറങ്ങുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് കഥകൾ വായിച്ചുകൊടുക്കാറുണ്ടോ? കഥകൾ വായിച്ചുകൊടുക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്
കുട്ടികളുടെ ബുദ്ധിവികാസം
ഉറങ്ങുന്നതിന് മുന്‍പ് കുറച്ചുനേരം കഥകള്‍ വായിക്കാന്‍ നല്‍കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിന് സഹായിക്കും
വൈകാരിക ബന്ധം ശക്തമാക്കും
ഉറങ്ങുംമുൻപ് കുട്ടികൾക്ക് അച്ഛനോ അമ്മയോ കഥകൾ വായിച്ചുനൽകുന്നത് ഇരുവർക്കുമിടയിലെ വൈകാരിക ബന്ധം ശക്തമാക്കാൻ സഹായിക്കും
ഭാവനയും സര്‍ഗ്ഗാത്മകതയും
കഥകൾ വായിക്കുന്നതും കേൾക്കുന്നതും കുട്ടികളുടെ സര്‍ഗ്ഗാത്മകത വര്‍ധിക്കാനും ഭാവന മെച്ചപ്പെടുത്താനും സഹായിക്കും. ഫാന്റസി കഥകളാണെങ്കിൽ അവരുടെ ഭാവനയെ കൂടുതൽ ഉണർത്താനാകും
സമ്മര്‍ദം കുറയ്ക്കും
ഉറങ്ങുന്നതിന് മുന്‍പ് കഥകള്‍ വായിക്കുന്നത് കുട്ടികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിന് സഹായിക്കും
ഭാഷയും പദസമ്പത്തും മെച്ചപ്പെടും
വായന കുട്ടികൾക്ക് പുതിയ വാക്കുകള്‍ പരിചയപ്പെടുത്തും. അത് അവരുടെ ഭാഷയേയും എഴുത്തിനേയും മികച്ചതാക്കും
പുതിയൊരു ലോകം
കഥകള്‍ കേള്‍ക്കുന്നത് കുട്ടികളെ പുതിയ നാടും സംസ്കാരവും പരിചയപ്പെടുത്തുന്നു. വിവിധ സ്ഥലങ്ങളെയും ആളുകളെയും സംസ്‌കാരങ്ങളെയും പരിചയപ്പെടുന്നതിന് സഹായിക്കും
ആത്മവിശ്വാസം വര്‍ധിപ്പിക്കും
ഉറക്കസമയത്തുള്ള വായന കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. വായനയോടുള്ള ഇഷ്ടം കൂടുന്നതിനും സഹായിക്കും