ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ക്കൊരു ബദല്‍; വാഴയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ പലതുണ്ട് മെച്ചം

വെബ് ഡെസ്ക്

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ദക്ഷിണേന്ത്യയിൽ സർവസാധാരണമാണ്. ഓണവും വിഷുവും പിറന്നാളടക്കമുളള ആഘോഷവേളകളിലൊക്കെ നാം വാഴയിലയിൽ ഭക്ഷണം കഴിക്കാറുണ്ട്

പരിസ്ഥിതി സൗഹൃദമാണ് വാഴയില. വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഡിസ്പോസിബിൾ പ്ലേറ്റുകളും സ്റ്റൈറോഫോം പ്ലേറ്റുകളേക്കാൾ ഇവയുടെ പ്രധാന മെച്ചം ഇതാണ്

പ്രകൃതിദത്തമായ ഭക്ഷണപ്പൊതിയാണ് വാഴയിലകൾ. പ്രത്യേക ഗന്ധമേകുന്ന മെഴുകുപോലുള്ള ഒരു ആവരണം വാഴയിലയിൽ ഉണ്ട്

ഇലകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു

വാഴയിലയിൽ അടങ്ങിയ പ്രത്യേക എണ്ണ ഭക്ഷണത്തിന്റെ ഗന്ധം വർധിപ്പിക്കുന്നു

വാഴയിലയിൽ ധാരാളം ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുളളതിനാൽ ഭക്ഷണത്തിലെ അണുക്കളെ നശിപ്പിച്ച് രോഗസാധ്യത കുറയ്ക്കുന്നു. കുടലിൽ ആരോഗ്യകരമായ ബാക്ടീരിയകളെയും സൃഷ്ടിക്കും

വാഴയിലയിൽ പൊതിഞ്ഞ് പാകം ചെയ്യുന്ന ഭക്ഷണങ്ങളും ആരോഗ്യകരമാണ്. ആവിക്കു വയ്ക്കുമ്പോൾ ഭക്ഷണത്തിന് രുചിയും ഗന്ധവും കൂടും. വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്ന കരിമീനും ആവിയിൽ വേവിക്കുന്ന ഇലയടയും പൊതിച്ചോറുമെല്ലാം എന്നും മലയാളിയുടെ ഗൃഹാതുരമായ ഓർമകളാണ്.

വാഴയില വെള്ളത്തിൽ ഒന്നു കഴുകിയെടുത്താൽ ചൂടുളള ഭക്ഷണം സഹിതം വിളമ്പാൻ കഴിയും. ചൂടിനെ പ്രതിരോധിക്കാൻ വാഴയിലകൾക്ക് കഴിയും

ശുദ്ധവും രാസവസ്തുക്കൾ കലരാത്തതുമായ വാഴയില, ഉപയോഗ ശേഷം കമ്പോസ്റ്റ് ഉണ്ടാക്കാനും ഉപയോഗിക്കാം

Picasa