വെബ് ഡെസ്ക്
പഠിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ സമയമാണ് താല്‍പര്യം. ചിലര്‍ അതി രാവിലെ എഴുന്നേറ്റിരുന്ന് പഠിക്കുമ്പോള്‍ മറ്റുചിലര്‍ രാത്രി വൈകുന്നത് വരെ ഇരുന്ന് പഠിക്കാന്‍ ഇഷ്ടപ്പെടുന്നു
പഠന സമയം നിശ്ചയിക്കേണ്ടത് വിദ്യാര്‍ഥികള്‍ തന്നെയാണ്. എന്നാല്‍ രാവിലെ പഠിക്കുമ്പോഴും രാത്രി വൈകി പഠിക്കുമ്പോഴുമുള്ള ഗുണങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. രാത്രി പഠിക്കുമ്പോഴുള്ള ഗുണങ്ങള്‍ പലവിധമാണ്
സമാധാനവും സ്വസ്ഥതയും
രാത്രി ശാന്തമായ സമയമാണ്. പഠനത്തില്‍ നിന്നുള്ള ശ്രദ്ധ വ്യതിചലിക്കാത്ത അന്തരീക്ഷമാണ് രാത്രിയിലേത്. കൂടുതല്‍ സൂക്ഷ്മമായി പഠിക്കാനുള്ള സാഹചര്യം ലഭിക്കുന്നു
ഏകാഗ്രത
പഠനത്തിന് ഏകാഗ്രത നിര്‍ബന്ധമാണ്. രാത്രി സമയം കൂടുതല്‍ ഏകാഗ്രത വര്‍ധിപ്പിക്കാനും അതുവഴി പഠനത്തില്‍ ശ്രദ്ധ കൈവരിക്കാനും സാധിക്കുന്നു
ഓര്‍മശക്തി മെച്ചപ്പെടുന്നു
ഉറക്കത്തിന് മുമ്പുള്ള പഠനം ഓര്‍മകള്‍ ഏകീകരിക്കാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രാത്രി പഠിക്കുന്ന കാര്യങ്ങള്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കുകയും ചെയ്യും
മികച്ച സമയ ക്രമീകരണം
സമയം കാര്യക്ഷമമായി ക്രമീകരിക്കാന്‍ രാത്രികാല പഠനം സഹായിക്കും. പരീക്ഷാസമയത്ത് ഇത് വളരെ ഉപകാരപ്രദമായിരിക്കും
തടസങ്ങള്‍ കുറയുന്നു
രാത്രി സമയത്ത് തിരക്കുകളോ മറ്റ് ബഹളങ്ങളോ ഇല്ലാത്തതിനാല്‍ പഠനത്തില്‍ കാര്യമായ തടസങ്ങള്‍ നേരിടേണ്ടി വരില്ല. തടസമില്ലാത്ത പഠന സമയം നമുക്ക് ലഭിക്കുന്നു
തണുത്ത താപനില
രാത്രി പൊതുവേ തണുത്ത കാലാവസ്ഥയാണ് ഉണ്ടാകാറ്. ഇത് പഠിക്കാന്‍ അനുയോജ്യമായ അന്തരീക്ഷമാണ്. ക്ഷീണം തോന്നാനുള്ള സാഹചര്യങ്ങളും ഇല്ലാതാക്കുന്നു
സര്‍ഗാത്മകത മെച്ചപ്പെടുന്നു
ചിലര്‍ക്ക് രാത്രി വൈകിയുള്ള പഠനത്തിലൂടെ സര്‍ഗാത്മത മെച്ചപ്പെടുന്ന അനുഭവം ഉണ്ടാകാറുണ്ട്. പല പ്രശ്‌നപരിഹാരങ്ങള്‍ക്കും ഇത് നല്ലതാണ്
രാത്രി പഠിക്കുമ്പോഴും കൃത്യമായ വിശ്രമവും ഉറക്കവും ഉറപ്പ് വരുത്തണം. ആരോഗ്യത്തില്‍ പൂര്‍ണ ശ്രദ്ധയുണ്ടെങ്കിലേ പഠിച്ച കാര്യങ്ങളും ഫലപ്രദമായി പ്രയോഗിക്കാന്‍ സാധിക്കുകയുള്ളൂ